Image

സ്വര്‍ണ്ണക്കടത്ത് കേസ് :വിചാരണ കോടതി മാറ്റുന്നത് സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കും 

ജോബിന്‍സ് Published on 28 November, 2022
സ്വര്‍ണ്ണക്കടത്ത് കേസ് :വിചാരണ കോടതി മാറ്റുന്നത് സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കും 

സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബംഗ്ലൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. വിശദമായി വാദം കേട്ട ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂവെന്നും ഇതിനായുളള തീയതി പിന്നീട് അറിയിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

നിലവില്‍ സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുളള കേസ് ആയതിനാല്‍ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കോടതി ചൂണ്ടിക്കാട്ടി. കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കും. വിചാരണ കോടതിയിലെ നടപടികള്‍ പരിശോധിച്ച ശേഷം തീയതി അറിയിക്കും. 

അസാധാരണമായ കേസ് ആണെങ്കില്‍ മാത്രമേ വിചാരണ മാറ്റാന്‍ അനുവദിക്കൂ. ഇഡി അപേക്ഷയില്‍ വിചാരണ മാറ്റിയാല്‍ സമാനമായ ഹര്‍ജികള്‍ നിരവധി ഉണ്ടാകാന്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

gold smuggling case-trial court change case - ed -supreme court

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക