Image

സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി 

ജോബിന്‍സ് Published on 28 November, 2022
സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി 

രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്നു വിശേഷിപ്പിച്ച സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. പദ്ധതിയിലെ തുടര്‍ നടപടി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. 

സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.

വ്യാപകമായി ഉയരുന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിക്കുന്നത്. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇവരെയാണ് സര്‍ക്കാര്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കേന്ദ്രാനുമതി ഉണ്ടെങ്കില്‍ മാത്രം മതിയെന്നാണ് തീരുമാനം.

എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. 

GOVERNMENT GIVE STOP MEMMO TO SILVER LINE PROJECT

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക