Image

വിഴിഞ്ഞത്ത് പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കമ്മീഷണര്‍

ജോബിന്‍സ് Published on 28 November, 2022
വിഴിഞ്ഞത്ത് പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കമ്മീഷണര്‍

തിരുവനന്തപുരം വിഴിഞ്ഞത്ത് ഇന്നലെ നടന്ന അക്രമണ സംഭവങ്ങളില്‍ പോലീസിന് യാതൊരുവിധ വീഴ്ചകളും സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍. ആക്രമികളോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വിഷയത്തില്‍ നിയമപരമായി മുന്നോട്ട് പോകും. 35 ലേറെ പൊലീസുകാര്‍ക്കാണ് സ്റ്റേഷനാക്രമണത്തില്‍ പരിക്കേറ്റത്. ക്രമസമാധാനം പുലര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നത്. സ്റ്റേഷന്‍ ആക്രമിച്ചതിനെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ അഞ്ഞൂറിലേറെ പൊലീസുകാരെ വിഴിഞ്ഞം തുറമുഖ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും നിരോധനാജ്ഞ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സമരക്കാര്‍ക്കെതിരെയുള്ള കേസുകളില്‍ ഇതുവരെ കോംപെര്‍മൈസുകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

VIZHINJAM ISSUE COMMISSIONER RESPONSE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക