Image

തൃശൂരില്‍ സുഹൃത്തിന്റെ വെട്ടേറ്റ് ചെത്തു തൊഴിലാളി മരിച്ചു ; ഒരാള്‍ക്ക് പരിക്ക് 

ജോബിന്‍സ് Published on 28 November, 2022
തൃശൂരില്‍ സുഹൃത്തിന്റെ വെട്ടേറ്റ് ചെത്തു തൊഴിലാളി മരിച്ചു ; ഒരാള്‍ക്ക് പരിക്ക് 

ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍ (56) ആണ് മരിച്ചത്. തൃശൂര്‍ ചേലക്കരയില്‍ ആണ് സംഭവം. പ്രദേശവാസിയായ ജയനും വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇരുവരുടെയും സുഹൃത്ത് ഗീരീഷ് ആണ് വെട്ടിയതെന്നാണ് സൂചന. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെത്തുതൊഴിലാളികളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്റെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ വാസുദേവന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാസുദേവന്റെ കഴുത്ത് അറ്റു തൂങ്ങിയ നിലയിലാണ്.

കൃത്യത്തിന് ശേഷം റോഡിലൂടെ വരുമ്പോഴാണ് ഓട്ടോ ഡ്രൈവറായ ജയനേയും വെട്ടിയത്. കന്നുകാലികളെ തീറ്റാനായി കൊണ്ടു പോകുന്നതിനെടെയാണ് ജയന് വെട്ടേറ്റത്. ജയന്റെ തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഒന്‍പതരയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.  

ചെറുതുരുത്തി പൊലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഗിരീഷിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.

FRIEND KILLED MAN IN TRISSUE . ONE INJURED

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക