Image

വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം ; പ്രതി സ്റ്റേഷനില്‍ ഹാജരായി ; ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചു

ജോബിന്‍സ് Published on 28 November, 2022
വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം ; പ്രതി സ്റ്റേഷനില്‍ ഹാജരായി ; ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കൊല്ലം സ്വദേശി സെന്തില്‍ കുമാറാണ് ഹാജരായത്. കോടതി നിര്‍ദ്ദേമുള്ളതിനാല്‍ വിശദമായ മൊഴിയെടുത്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. 

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തില്‍കുമാര്‍ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്പോഴായിരുന്നു മര്‍ദനം. 

ആക്രമണത്തിനിരയായ വനിതാ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചു. ഇവര്‍ ഇന്ന് യുഎഇ ലേയ്ക്ക് പോകും. കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാണെന്നും ഇതിനാലാണ് അവധിയില്‍ പോകുന്നതെന്നും ഇവര്‍ അധികൃതരേയും ഡോക്ടര്‍മാരുടെ സംഘടനയേയും അറിയിച്ചു. 

പോലീസിന്റെ അനാസ്ഥയാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആക്ഷേപം.

TVM MEDICAL COLLEGE DOCTOR ATTACK ISSUE 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക