Image

ഒബിസി സംവരണം; നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംഘടനകള്‍

Published on 28 November, 2022
ഒബിസി സംവരണം; നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംഘടനകള്‍

ദില്ലി: വിവിധ ഒ ബി സി സംഘടനകള്‍ ആഹ്വാനം ചെയ്ത ബാരത് ബന്ദ് നാളെ. ദേശീയ പിന്നാക്ക വിഭാഗ മുന്നണിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഒ ബി സി നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒ ബി സി സംവരണം സംബന്ധിച്ച നയങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ദേശീയ പിന്നാക്ക വിഭാഗ നേതാവ് വിവേക് കഡു പറഞ്ഞു. ബന്ദുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കൗണ്‍സില്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ 72 വര്‍ഷത്തിനിടെയില്‍ ഒ ബി സി വിഭാഗങ്ങള്‍ക്ക് അവരുടെ എണ്ണത്തിന് ആനുപാതികമായി 52 സംവരണം ലഭിച്ചിട്ടില്ല. 27 ശതമാനം സംവരണം മാത്രമാണ് ബാധകമായിരിക്കുന്നത്. സുപ്രിംകോടതിയില്‍ ഇന്ദ്രസഹാനി കേസില്‍ 50 ശതമാനത്തിലധികം സംവരണം നടപ്പാക്കില്ലെന്നതാണ് ഇതിന് പ്രധാന കാരണം.

 മറുവശത്ത്, സാമ്ബത്തിക അടിസ്ഥാനത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഇ ഡബ്ല്യു എസിന്റെ 10 ശതമാനം സംവരണം നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ സാമ്ബത്തികാടിസ്ഥാനത്തിലുള്ള സംവരണ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒ ബി സി സംവരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് നവംബര്‍ 29ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് സംഘടന അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക