Image

യാക്കിന്റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യം: എഫ്.എസ്.എസ്.എ.ഐ

Published on 28 November, 2022
യാക്കിന്റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യം: എഫ്.എസ്.എസ്.എ.ഐ

ഹിമാലയത്തില്‍ കണ്ടുവരുന്ന യാക്കിന്റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന്  ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ).

അരുണാചല്‍ പ്രദേശ് ആസ്ഥാനമായ ഐസിഎആര്‍-നാഷണല്‍ റിസേര്‍ച്ച്‌ സെന്റര്‍ ഇത് സംബന്ധിച്ച കത്ത് എഫ്‌എസ്‌എസ്‌എഐയ്ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷമാണ് യാക്കിന്റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് എഫ്‌എസ്‌എസ്‌എഐ പ്രഖ്യാപിച്ചത്.

യാക്ക് കര്‍ഷകര്‍ക്ക് എഫ്‌എസ്‌എസ്‌എഐയുടെ ഈ പുതിയ തീരുമാനം ഏറെ ഗുണകരമാകുമെന്നും ഐസിഎആര്‍എന്‍ ഡയറക്ടര്‍ ഡോ. മിഹിര്‍ സര്‍ക്കാര്‍ പ്രതികരിച്ചു. 

 സിക്കിം, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, വടക്കന്‍ ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലായി  ഇന്ത്യയില്‍ ഏകദേശം 58,000 യാക്കുകള്‍ ഉണ്ടെന്നാണ് 2019- ല്‍ നടത്തിയ ഒരു സെന്‍സസ് അനുസരിച്ചുള്ള കണക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക