Image

ജോമി എബ്രഹാമിന് കേളി യാത്രയയപ്പു നല്‍കി

Published on 28 November, 2022
 ജോമി എബ്രഹാമിന് കേളി യാത്രയയപ്പു നല്‍കി

 


റിയാദ്: കേളി കലാസാംസ്‌കാരിക വേദി, മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം ജോമി എബ്രഹാമിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. കഴിഞ്ഞ 18 വര്‍ഷമായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ജോമി എബ്രഹാം കോട്ടയം പാല സ്വദേശിയാണ്.

യുണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പു ചടങ്ങില്‍ പ്രസിഡന്റ് റനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയന്റ് സെക്രട്ടറിയും രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഇ.കെ. രാജീവന്‍ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ആക്റ്റിംഗ് സെക്രട്ടറി സുനില്‍ കുമാര്‍, മലാസ് ഏരിയ പ്രസിഡന്റ് നൗഫല്‍ പൂവ്വക്കുര്‍ശ്ശി, വൈസ് പ്രസിഡന്റ് മുകുന്ദന്‍, മലാസ് ഏരിയ രക്ഷാധികാരി അംഗങ്ങളായ മുഹമ്മദ് അഷ്‌റഫ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് നൗഷാദ് ടി ബി, അന്‍വര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജോമി എബ്രഹാമിനുള്ള യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് റനീസ് കൈമാറി. ജോമി എബ്രഹാം യാത്രയയപ്പിന് നന്ദി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക