Image

മാധ്യമ ശ്രീ, മാറുന്ന മാധ്യമ രംഗം:  ഇന്ത്യ പ്രസ് ക്ലബ്  സാരഥികൾ മനസ് തുറക്കുന്നു (യു.എസ് . പ്രൊഫൈൽസ്)

Published on 30 November, 2022
മാധ്യമ ശ്രീ, മാറുന്ന മാധ്യമ രംഗം:  ഇന്ത്യ പ്രസ് ക്ലബ്  സാരഥികൾ മനസ് തുറക്കുന്നു (യു.എസ് . പ്രൊഫൈൽസ്)

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=278719_Press%20club.pdf

Read magazine format:  https://profiles.emalayalee.com/us-profiles/press-club/

Read more profiles: https://emalayalee.com/US-PROFILES

അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ മുഖശ്രീ ആണ്  ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എൻ.എ). ഇവിടെയുള്ള മാധ്യമ പ്രവർത്തകർക്ക് ഒത്തുകൂടാനും സൗഹൃദം പുലർത്താനും ഒരു വേദി. അതിനു പുറമെ പ്രൊഫഷണൽ രംഗത്തു കൂടുതൽ മികവ് നേടാനും പ്രസ് ക്ലബ് സഹായഹസ്തവുമായി മുന്നിലുണ്ട്.

ഭിന്നതകളോ പടല പിണക്കങ്ങളോ താൻപോരിമയോ ഇല്ലാതെ മാധ്യമരംഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന
പ്രസ് ക്ലബിന്റെ  സിഗ്നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ അവാര്‍ഡ് ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കുന്നു. മലയാള മാധ്യമരംഗത്തെ ഏറ്റവും വലിയ അവാർഡായ മാധ്യമശ്രീക്കു പുറമെ പ്രമുഖ പത്രക്കാരെ ആദരിക്കുകയും ചെയ്യുന്നു.  രൂപമെടുത്ത നാള്‍ മുതല്‍ മുന്‍നിരയിലെത്തിയ മാധ്യമശ്രീ പുരസ്‌കാരം ഒന്നര ദശാബ്ദം  പിന്നിടുമ്പോഴും അതിന്റെ മേന്മക്ക് ഉടവു തട്ടാതെ നിലകൊളളുന്നു.

മാധ്യമ ശ്രീ പുരസ്കാര ചടങ്ങിനുള്ള ഒരുക്കത്തിലാണ് പ്രസിഡന്റ് സുനിൽ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ. ഈ പശ്ചാത്തലത്തിൽ പ്രസ് ക്ലബിനെപ്പറ്റിയും പുരസ്കാരത്തെപ്പറ്റിയും അമേരിക്കയിലെ മാധ്യമരംഗത്തെപ്പറ്റിയും പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർ ബിജു കിഴക്കേക്കുറ്റ്, അഡ്വൈസറി ബോർഡ് വൈസ്-ചെയറും, നിയുക്ത പ്രസിഡന്റുമായ  സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) എന്നിവർ മനസ് തുറക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക