Image

മിര്‍സാം ഇന്റീരിയര്‍ ഡിസൈന്‍ എക്‌സിബിഷന്‍ ഡിസംബര്‍ 6 മുതല്‍

Published on 30 November, 2022
 മിര്‍സാം ഇന്റീരിയര്‍ ഡിസൈന്‍ എക്‌സിബിഷന്‍ ഡിസംബര്‍ 6 മുതല്‍


കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ ഇന്റീരിയര്‍ ഡിസൈന്‍ & ഡെക്കറേഷന്‍ എക്‌സിബിഷന്‍ 'മിര്‍സാംന്ധ മൂന്നാമത് എഡിഷന്‍ ഡിസംബര്‍ 6 മുതല്‍ 10 വരെ മുശ്രിഫ് എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് മിര്‍സാം ഫൗണ്ടര്‍ എഞ്ചിനീയര്‍ ഫറഹ് അല്‍ ഹുമൈദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2019 ലായിരുന്നു മിര്‍സാം ആരംഭിച്ചത്.


കോവിഡാനന്തരം ജനജീവിതം സാധാരണ ഗതിയിലായശേഷം നടക്കുന്ന മിര്‍സാം മൂന്നാം എഡിഷന്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായായിരിക്കും നടക്കുകയെന്നും 20 വിഭാഗങ്ങളിലായി 200 ഇല്‍ അധികം പാവലിയനുകള്‍ ഉണ്ടാകുമെന്നും അല്‍ ഹുമൈദി പറഞ്ഞു.

കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക ഏരിയ ഒരുക്കുമെന്നും കുട്ടികള്‍ക്കായി വൈജ്ഞാനിക, വിനോദ പരിപാദികള്‍ സജ്ജമാക്കുന്നുണ്ടെന്നും അല്‍ ഹുമൈദി കൂട്ടിച്ചേര്‍ത്തു.

നിത്യേന നടക്കുന്ന നറുക്കെപ്പിലെ വിജയികള്‍ക് വോള്‍വോ കാര്‍ അടക്കം നിരവധി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും അല്‍ ഹുമൈദി പറഞ്ഞു.

 

അബ്ദുല്ല നാലുപുരയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക