Image

കേരളത്തനിമ നിറഞ്ഞ രുചികൂട്ടും ആഘോഷങ്ങളുമായി കൊയ്ത്തുത്സവം ആവേശമായി

Published on 01 December, 2022
 കേരളത്തനിമ നിറഞ്ഞ രുചികൂട്ടും ആഘോഷങ്ങളുമായി കൊയ്ത്തുത്സവം ആവേശമായി

 

അബുദാബി: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ സംഘടിപിച്ച കൊയ്ത്തുത്സവം ആവേശഭരിതമായി. ആദ്യ വിളവെടുപ്പ് ദേവാലയത്തിനു സമര്‍പ്പിക്കുന്ന ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ ഇത്തവണ വൈവിധ്യങ്ങള്‍ ഏറെയായായിരുന്നു.

വൈവിധ്യമാര്‍ന്ന കേരളീയ രുചിക്കൂട്ടുകളുടെ സമന്വയത്തോടൊപ്പം പ്രവാസി മലയാളികളുടെ സംഗമ വേദി കൂടിയായി അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയങ്കണം. കപ്പയും മീന്‍കറിയും,തട്ടുകട വിഭവങ്ങളും, നസ്രാണി പലഹാരങ്ങള്‍, പുഴുക്ക്, പായസം മുതലായ നാടന്‍ വിഭവങ്ങളും, വിവിധയിനം ബിരിയാണികള്‍, ഗ്രില്‍ ഇനങ്ങള്‍, നാടന്‍ സോഡ നാരങ്ങാവെള്ളം തുടങ്ങി ഔഷധ സസ്യങ്ങള്‍ വരെ ഉള്‍പ്പെടുത്തിയായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. യുഎഇ എന്ന രാജ്യം അന്‍പത്തി ഒന്നാമത് ദേശീയദിനം ആഘോഷിക്കുന്നത് കൊണ്ട് തന്നെ ഇത്തവണ 51 സ്റ്റാളുകള്‍ ഒരുക്കിയാണ് ദേവാലയം സന്ദര്‍ശകരെ വരവേറ്റത്.

ഇന്ത്യയുടെയും, യുഎഇയുടെയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കലാപരിപാടികളും ,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി .ബ്രഹ്മവര്‍ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യന്‍ എംബസി കോണ്‍സല്‍ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ ആഘോഷങ്ങളുടെ ഭാഗമായി. കലാ സംഗീത പ്രേമികള്‍ക്കായി വൈവിധ്യമാര്‍ന്ന സ്റ്റേജ് പ്രോഗ്രാമുകളും കൊയ്ത്തുത്സവത്തോട് അനുബന്ധിച്ഛ് ഒരുക്കിയിരുന്നു . വികാരി ഫാ. എല്‍ദോ എം പോള്‍ , ജോയിന്റ് കണ്‍വീനര്‍ റജി സി ഉലഹന്നാന്‍ , ട്രസ്റ്റി തോമസ് ജോര്‍ജ്ജ് , ജോയിന്റ് ഫിനാന്‍സ് കണ്‍വീനര്‍ റോയ്‌മോന്‍ ജോയ് , സെക്രട്ടറി ഐ. തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഐഎസ്സി പ്രസിഡന്റ് ഡി. നടരാജന്‍ , സെക്രട്ടറി സത്യബാബു, കഐസ്സി പ്രസിഡന്റ് വി.പി കൃഷ്ണകുമാര്‍ , മലയാളി സമാജം പ്രസിഡന്റ് റഫീഖ് കാനയില്‍, ഇന്ത്യന്‍ ഇസ്ലാമിക് സെക്രട്ടറി അബ്ദു സലാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അനില്‍ സി. ഇടിക്കുള

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക