Image

ബൈബിൾ ചോദ്യാവലി  (1)  (ഡിസംബർ മൂന്നു മുതൽ ഇ- മലയാളിയുടെ കൃസ്തുമസ് ആഘോഷങ്ങൾ)

Published on 03 December, 2022
ബൈബിൾ ചോദ്യാവലി  (1)  (ഡിസംബർ മൂന്നു മുതൽ ഇ- മലയാളിയുടെ കൃസ്തുമസ് ആഘോഷങ്ങൾ)


ദൈവത്തിൽ നിന്നുമുള്ള ഒരു പ്രേമലേഖനം വായിക്കുന്നപോലെയത്രെ ബൈബിൾ വായിക്കുന്നത് എന്ന് ആരോ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ദൈവം നല്ല കഥകൾ പറഞ്ഞു തരുന്നു ചിലപ്പോൾ നല്ല സന്ദേശങ്ങൾ തരുന്നു,ബൈബിൾ വായനയിലൂടെ നമ്മൾ ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കുന്നു. ഓക്‌വൂഡ് യൂണിവേഴ്സിറ്റിയിലെ സീനിയർ പാസ്റ്റർ ആയിരുന്ന ഡോക്ടർ കാൾട്ടൻ ബേഡ് പറയുന്നത് നിങ്ങൾ വിശ്വാസി ആയിരിക്കണമെന്നില്ല ബൈബിൾ വായിക്കാൻ , അത് ആർക്കും വായിക്കാം. വായനയിലൂടെ നിങ്ങൾക്ക് അതിൽ നിന്നും പലതും പഠിക്കാം. നമ്മളിൽ പലരും ബൈബിൾ നിത്യവും വായിക്കുന്നവരാണ്. നമ്മുടെ അറിവുകൾ ഒന്ന് പരിശോധിക്കാം. ഇങ്ങനെ ഒരു അവസരം തന്നതിന് ഇ-മലയാളിയെ അഭിനന്ദിക്കാം. നിങ്ങളുടെ ഉത്തരങ്ങൾ താഴെ കമന്റ് പോസ്റ്റിൽ എഴുതുക.
1.    ബൈബിൾ ഇംഗളീഷിലേക്ക് പരിഭാഷ ചെയ്തത് ആർ?

2.    ബൈബിളിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.

3.    ഏതു പർവതത്തിന്റെ മുകളിൽ വച്ചാണ് മോസസ് ദൈവത്തിന്റെ കൽപ്പനകൾ സ്വീകരിച്ചത്.

4,    "ഈവ്" എന്നാൽ അർഥം എന്താണ്.

5.    ഐസക്കിനെ ബലി  കഴിക്കാൻ അബ്രാഹം കൊണ്ടുപോയ മല  ഏതു?

6.    ജീസസിന്റെ ആദ്യ പ്രഭാഷണം എവിടെ വച്ചായിരുന്നു.

7.    ജെയ്ക്കബിന്‌ എത്ര ആൺമക്കൾ ഉണ്ടായിരുന്നു.

8.    ഗോലിയാത്തിനെ തോൽപ്പിക്കാൻ ഡേവിഡ് ഉപയോഗിച്ചതെന്തെല്ലാം. 

9.    സിംപ്സന്റെ ശക്തിയുടെ ഉറവിടം എന്തായിരുന്നു. 

10.    ബൈബിൾ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ  ആര് എഴുതി.

11.    എത്രാമത്തെ ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചു.

എല്ലാ ദിവസവും ആരെങ്കിലും പതിനൊന്നു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അയക്കുക. ഉത്തരങ്ങൾ അടുത്ത ദിവസം പ്രസിദ്ധീകരിക്കും. ഇന്ന് ഇ-മലയാളി ടീം ഇത് തയ്യാറാക്കുന്നു.

ഈ സംരംഭം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കുക. നിങ്ങൾക്ക് സമാധാനം. !!

______________________

# Bible Quiz-emalayalee

Join WhatsApp News
mariamma Dubey 2022-12-06 20:21:41
1, Bible translated in English - William Tyndale 1494-1536 2, oldest man in bible- Methuselah 3, Mount Sinai 4, Eve meaning - life, living one 5)Mount Moriah 6, Mount olive 7, Jacob had 12 children 8, Threw a stone with sling 9, power of Simpson was - his hair 10, first 5 books in bible written by Moses 11, God created man on 6th day
vayanakaaran 2022-12-06 22:25:06
പ്രയ്‌സ് ദി ലോഡ് ബഹുമാനപ്പെട്ട മാത്തുള്ള .. ബൈബിൾ അരച്ചുകലക്കി കുടിച്ചിട്ടുള്ള അങ്ങയുടെ മുന്നിൽ ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും അവതരിപ്പിക്കുന്നതൊക്കെ ശരിയോ തെറ്റോ എന്ന് താങ്കൾ തീർച്ചയായും ചെക്ക് ചെയ്യുമെന്ന് ആശിക്കുന്നു. ശ്രീമാൻ അന്തപ്പന്റെയും ഒരു "നോട്ടം" ഉണ്ടാകുമല്ലോ?
Ninan Mathullah 2022-12-07 11:16:39
Thanks Vaayanakkaran for mentioning my name with Bible. I am not qualified to be known as a Bible scholar. There are others here among Malayalees and others as Bible scholars. I am a baby when it comes to Bible as I am still trying to understand it. Bible or any other scriptures (eg. Vedas of Hindu religion) are too deep in meaning and one life is not enough to understand it. Besides my memory is getting vague as when I get older. So anybody as readers can share his/her thoughts here and anybody can respond to it. Let us make this discussion alive. Thanks emalayalee for the initiative. If there is mistake in the answers anyone knowledgeable of it can correct. ബൈബിൾ ഇംഗളീഷിലേക്ക് പരിഭാഷ ചെയ്തത് ആർ? Although Tyndale is generally acknowledged as the person translated Bible to Modern English, before him John Wycliffe did some work to translate Bible to Middle English. ഐസക്കിനെ ബലി കഴിക്കാൻ അബ്രാഹം കൊണ്ടുപോയ മല ഏതു? The answer is correct but many don't know that it is the spot on which Solomon built the first Jerusalem temple, very close to the present Western Wall in Jerusalem. It is believed that the Dome of the Rock in Jerusalem, a Muslim mosque sit on the spot now. ജീസസിന്റെ ആദ്യ പ്രഭാഷണം എവിടെ വച്ചായിരുന്നു. The Mount of Beatitudes is believed the mount from which sermon on the Mount in Mathew chapter five given. It is close to sea of Galilee in the north. Mount of Olives is close to Jerusalem in the south. ജെയ്ക്കബിന് എത്ര ആൺമക്കൾ ഉണ്ടായിരുന്നു. It is true that Jacob had twelve boys and one girl. But there were thirteen tribes in Israel after the boys of Israel. Jacob sort of adopted the elder two children of Joseph as his own. Ref: Genesis 45:5 “Now then, your two sons born to you in Egypt before I came to you here will be reckoned as mine; Ephraim and Manasseh will be mine, just as Reuben and Simeon are mine. 6 Any children born to you after them will be yours; സിംപ്സന്റെ ശക്തിയുടെ ഉറവിടം എന്തായിരുന്നു. It is true that the apparent or visible sign of Samson's strength was in his hair but the true power of Samson was from the spirit of God.
Sudhir Panikkaveetil 2022-12-07 17:24:38
കൃസ്തുമസ് വരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാവർക്കും ബൈബിളിനെ കുറിച്ചറിയാൻ സഹായകമാകും വിധം ഈ പംക്തി വിജയിക്കട്ടെ എന്നാശിക്കാം. ബഹുമാനപ്പെട്ട റെവ മാത്തുള്ള സാർ പങ്കെടുക്കുമ്പോൾ ഇത് കൂടുതൽ authentic ആകുമെന്നതിൽ സംശയമില്ല. ജാതിമതഭേദമെന്യേ എല്ലാവരും ചോദ്യങ്ങളും ഉത്തരങ്ങളുമായി അറിവ് വര്ധിപ്പിക്കട്ടെ. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം. എല്ലാവർക്കും സമാധാനമുണ്ടാകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക