Image

കൊച്ചിയില്‍ 'മാതംഗി' നൃത്ത വിദ്യാലയവുമായി നവ്യ നായര്‍

Published on 03 December, 2022
കൊച്ചിയില്‍ 'മാതംഗി' നൃത്ത വിദ്യാലയവുമായി നവ്യ നായര്‍
 
 
കൊച്ചിമലയാളികളുടെ പ്രിയതാരം നവ്യ നായര്‍ ശക്തമായി തിരിച്ചെത്തിയ കഥാപാത്രമായിരുന്നു വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ'.  
 
നന്ദനം എന്ന ചിത്രത്തില്‍ ബാലാമണിയായി പ്രേക്ഷക മനസില്‍ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചത്. 
 
ഇപ്പോഴിതാ പുതിയോരു കരിയറിന് കൂടി തുടക്കമിടുകയാണ് നവ്യ. കൊച്ചിയില്‍ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണ് നവ്യ നായര്‍. ഡിസംബര്‍ മൂന്നിന് ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ആരംഭിക്കും. പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടക. 
 
മാതംഗിയുടെ വെബ്‌സൈറ്റില്‍  സംവിധായകന്‍ സിബി മലയില്‍ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ ശില്‍പശാലയ്ക്കും തുടക്കമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക