Image

മഞ്ഞിൻ കണം, കവിത , ബീന കളരിക്കൽ 

Published on 04 December, 2022
മഞ്ഞിൻ കണം, കവിത , ബീന കളരിക്കൽ 

 


മഞ്ഞിൻ കണത്തിൻ
പെയ്ത്തുകൾ മാനസേ
കുളിരായണയുന്നേരം
ക്രിസ്മസ്സ് മണിനാദം
കാതിലലയായൊഴുകി

കനലിൽ നെയ്തെടുത്ത
കനവുകളിൽ
തണുത്ത കാറ്റ്,
മരതകവർണ്ണത്തിൻ
ചാരുതയിൽ നവ്യമാം
കനവുകൾ

ഇരുട്ടിൻ മാറാലകൾ
മാറിയൊഴിഞ്ഞു,
വെൺമയാം പഞ്ഞിപോൽ
മോഹങ്ങൾ ചേക്കേറി,
ശാന്തി തൻ സ്വരങ്ങൾ
നെഞ്ചകത്തെ വർണ്ണമാക്കി

സ്നേഹത്തിൻ ശീലുകൾ
ആലപിക്കാം
ഒരുമയിൻ ഹസ്തങ്ങൾ
കോർക്കാം
രക്ഷയിൻ സന്ദേശം
പകരാം
കാത്തിരിക്കാം കിഴക്കിൻ
നക്ഷത്രത്തിനായി.

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക