Image

ബാലകൃഷ്ണ നായകനാകുന്ന 'വീരസിംഹ റെഡ്ഡി'; റിലീസ് പ്രഖ്യാപിച്ചു

ജോബിന്‍സ് Published on 05 December, 2022
ബാലകൃഷ്ണ നായകനാകുന്ന 'വീരസിംഹ റെഡ്ഡി'; റിലീസ് പ്രഖ്യാപിച്ചു

നന്ദമുരി ബാലകൃഷ്ണ, പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'വീരസിംഹ റെഡ്ഡി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വര്‍ഷം ജനുവരി 12ന് ഈ സിനിമ തിയേറ്ററുകളില്‍ എത്തും. ഗോപിചന്ദ് മാലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പുഷ്പ' നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രുതി ഹാസന്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഴുത്തുകാരന്‍ സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

റിഷി പഞ്ചാബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.പ്രശസ്ത ദേശീയ അവാര്‍ഡ് ജേതാവായ ക്രാഫ്റ്റ്സ്മാന്‍ നവിന്‍ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈനറും നിര്‍വ്വഹിക്കുന്നു.

veerasimha release date announced

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക