Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ പുരസ്‌കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്.

വിപിന്‍ മാങ്ങാട്ട് Published on 05 December, 2022
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ പുരസ്‌കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരില്‍ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ  പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നല്‍കും. അവാര്‍ഡ് സമര്‍പ്പണം 2023 ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സീനിയര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഒഐസിസി ആലപ്പുഴ ജില്ലാ മീറ്റില്‍ നടത്തപ്പെടും.
 
ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഗാനമേള, നാടന്‍ പാട്ട്, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും.  

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്സഭയില്‍ വിവിധ വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രസംഗങ്ങളും നിയമ ഭേദഗതി ബില്ലുകളും അവതരിപ്പിച്ച് പ്രശംസ നേടിയ എം.പി.യാണ്. വര്‍ഗീയ - ഫാസിസ്റ്റ് ഭീകരതക്കെതിരെ ജന മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ അദ്ദേഹത്തിന്റെ ലോക്സഭാ പ്രസംഗങ്ങള്‍ മതേതര ജനാധിപത്യ രാഷ്ട്ര സങ്കല്‍പ്പത്തോടുള്ള പ്രതിബദ്ധതയുടെ ആഴം വെളിവാക്കുന്നതാണ്. രാജ്യത്തിന്റെ സമ്പത്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ലോക്സഭാംഗം കൂടിയാണ് എന്‍.കെ. പ്രേമചന്ദ്രന്‍.

അബ്ബാസിയ ഒഐസിസി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എസ് പിള്ളൈ ഫ്‌ലയര്‍ പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദന്‍ സ്വാഗതം പറഞ്ഞു.
 
യോഗത്തില്‍ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി, ആലപ്പുഴ ജില്ലയുടെ ചാര്‍ജുള്ള ഒഐസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട, ഒഐസിസി സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍, ഹരി പത്തിയൂര്‍, ബാബു പനമ്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിന്‍ ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറര്‍ ഷിബു ചെറിയാന്‍ യോഗത്തിന് നന്ദി പറഞ്ഞു.

LEADER K KARUNAKAN KARMA PURASKARAM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക