Image

മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി നിള  സംസ്ഥാനത്തേക്ക്

Published on 05 December, 2022
മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി നിള  സംസ്ഥാനത്തേക്ക്

കോഴിക്കോട്: ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ മലപ്പുറം ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർഥി നിള സംസ്ഥാന കലോത്സവത്തിനായി ഒരുങ്ങുന്നു. 
നാടക പ്രതിഭ വിശ്വം കെ അഴകത്തിൻ്റെ കൊച്ചുമകളും സീരിയൽ ചലച്ചിത്ര സംവിധായകൻ രാഹുൽ കൈമലയുടെയും രമ്യാ രാഹുലിൻ്റെയും മകളാണ്. കേരളം ഏറെ ചർച്ച ചെയ്യാൻ പോകുന്ന ചോപ്പ് എന്ന ചിത്രത്തിൽ  ശ്രദ്ധേയമായ കഥാപാത്രമായി ഈ കൊച്ചു മിടുക്കി പ്രേക്ഷകർക്ക് മുന്നിലുമെത്തുന്നു. സത്യസന്ധമായി കലയെ സ്നേഹിക്കുന്ന വിധികർത്താക്കൾ ഉള്ളിടത്തോളം കാലം കഴിവുള്ളവർ ശ്രദ്ധിക്കപ്പെടുമെന്നാണ് നിളയുടെ ഭാഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക