Image

സാന്‍ഹൊസെയില്‍ സെമിത്തേരി വെഞ്ചരിപ്പും, സകല മരിച്ചവരുടെ ഓര്‍മ്മത്തിരുനാളും ആചരിച്ചു

Published on 05 December, 2022
സാന്‍ഹൊസെയില്‍ സെമിത്തേരി വെഞ്ചരിപ്പും, സകല മരിച്ചവരുടെ ഓര്‍മ്മത്തിരുനാളും ആചരിച്ചു

സാന്‍ഹൊസെ: കാലിഫോര്‍ണിയയിലെ സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയവും, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (കെ.സി.സി.എന്‍.സി) അസോസിയേഷനും സംയുക്തമായി പുതുതായി വാങ്ങിയ സെമിത്തേരിയുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ഇന്‍ അസോസിയേഷന്‍ വിത്ത് കെ.സി.സി.എന്‍.സി’ എന്ന പേരില്‍ സാന്‍ഹൊസെ രൂപതയുടെ കീഴിലുള്ള കാല്‍വരി സെമിത്തേരിയില്‍ ഇടവക വികാരി ഫാ. സജി പിണര്‍കയില്‍, കെ.സി.സി.എന്‍.സി പ്രസിഡന്റ് വിവന്‍ ഓണശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ 2021-ല്‍ വാങ്ങിയ സെമിത്തേരിയുടെ വെഞ്ചരിപ്പ് കര്‍മ്മവും സകല മരിച്ചവരുടെ തിരുനാളും ദേവാലയത്തില്‍ ദശാബ്ദി വര്‍ഷത്തിലാണ്  നടന്നത്. 

സകല മരിച്ചവരുടേയും ഓര്‍മ്മയാചരിച്ച് നവംബര്‍ 19-ന് ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും, സെമിത്തേരിയില്‍ വച്ച് വെഞ്ചരിപ്പും, തുടര്‍ന്ന് ഒപ്പീസും അഭിവന്ദ്യ പണ്ടാരശേരില്‍ പിതാവിന്റേയും ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാലിന്റേയും, ലോസ് ആഞ്ചലസ് ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റേയും, ഫാ. സജി പിണര്‍കയിലിന്റേയും നേതൃത്വത്തില്‍ നടത്തപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക