Image

മോനിഷയുടെ ഓർമകൾക്ക് മുപ്പതാണ്ട്

Published on 05 December, 2022
മോനിഷയുടെ ഓർമകൾക്ക് മുപ്പതാണ്ട്

ലയാളത്തിന്റെ പ്രിയ നായിക മോനിഷ വിടവാങ്ങിയിട്ട് ഇന്ന് 30 വര്‍ഷം .ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ മോനിഷ മരണത്തിന് കീഴടങ്ങിയപ്പോള്‍, നഷ്ട്ടം മലയാള കരക്ക് മുഴുവനാണ്.

മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി മോനിഷ വന്നിറങ്ങിയത്, മലയാളികളുടെ മനസ്സിലേക്കായിരുന്നു.

എം. ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം നിര്‍വഹിച്ച സിനിമയായ നഖക്ഷതങ്ങളിലൂടെയാണ് മോനിഷ മലയാള സിനിമയില്‍ എത്തുന്നത് . നഖക്ഷതങ്ങളിലെ അഭിനയത്തിലെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം നേടുമ്ബോള്‍ മോനിഷക്ക് പ്രായം വെറും 16. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന വിശേഷണവും ഇത്‌ വഴി മോനിഷ സ്വന്തമാക്കി.

ആറ് വര്‍ഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ കൂടി സുവര്‍ണ കാലമായിരുന്നു. നഖക്ഷതത്തിലെ ഗൗരി , പെരുന്തച്ചനിലെ കുഞ്ഞിക്കാവ്, കമലദളത്തിലെ മാളവിക നങ്യാര്‍, കടവിലെ ദേവി, ചമ്ബക്കുളം തച്ചനിലെ അമ്മു , അധിപനിലെ ഗീത എന്നിവയൊക്കെ മലയാളികളുടെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങളായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക