Image

പ്രേക്ഷകരില്‍ കോപം കോരിയിട്ട മമ്മൂട്ടിയുടെ രൂപമാറ്റം; 'പുഴു' മേക്കിംഗ്

Published on 05 December, 2022
 പ്രേക്ഷകരില്‍ കോപം കോരിയിട്ട മമ്മൂട്ടിയുടെ രൂപമാറ്റം; 'പുഴു' മേക്കിംഗ്

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടി സമീപകാലത്ത് പുലര്‍ത്തുന്ന പരീക്ഷണത്വരയുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്. അതിലൊരു ചിത്രമാണ് പുഴു. ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ക്കശ്യവുമായി മമ്മൂട്ടി ബി?ഗ് സ്‌ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്കിപ്പുറം പുഴുവിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

പുഴുവില്‍ മമ്മൂട്ടി നടത്തിയ മേക്കോവര്‍ ഉള്‍പ്പടെയാണ് മേക്കിം?ഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പമുള്ളവരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. ഫ്രെയിം സെറ്റ് ചെയ്യുന്നതിന് ഇന്‍സ്ട്രക്ഷന്‍ നല്‍കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാനാകും. 


ഒരു സംവിധായികയ്‌ക്കൊപ്പം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പുഴു. രത്തീന ആണ് സംവിധായിക. ചിത്രത്തില്‍  പാര്‍വ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം. 

അതേസമയം, ക്രിസ്റ്റഫര്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകളില്‍ ഒന്ന്.  ബി.ഉണ്ണികൃഷ്ണന്‍ ആണ് സംവിധാനം. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ മറ്റൊരു ചിത്രം. ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെ മത്സരവിഭാ?ഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക