Image

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇനി 'സഖാവ് ചെങ്കോട്ടില്‍ ഭദ്രന്‍'; 'ഓ മേരി ലൈല' ക്യാരക്ടര്‍ ലുക്ക്

Published on 05 December, 2022
ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇനി 'സഖാവ് ചെങ്കോട്ടില്‍ ഭദ്രന്‍'; 'ഓ മേരി ലൈല' ക്യാരക്ടര്‍ ലുക്ക്

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഓ മേരി ലൈല'യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 'സഖാവ് ചെങ്കോട്ടില്‍ ഭദ്രന്‍' എന്നാണ് കഥാപാത്രത്തിന്റെ പേര്. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 

ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകന്‍ അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക