Image

വെട്രിമാരന്‍ ചിത്രത്തിന്റെ സെറ്റില്‍ അപകടം; സ്റ്റണ്ട് മാന്‍ മരിച്ചു

Published on 05 December, 2022
വെട്രിമാരന്‍ ചിത്രത്തിന്റെ സെറ്റില്‍ അപകടം; സ്റ്റണ്ട് മാന്‍ മരിച്ചു

ചെന്നൈ : വെട്രിമാരന്‍ സംവിധാനം ചെയുന്ന 'വിടുതലൈ' എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ് ആണ് മരിച്ചത്. അമ്പത്തി നാല് വയസായിരുന്നു. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടി സുരേഷ് 20 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. 

തീവണ്ടി ദുരന്തം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 25 വര്‍ഷത്തിലേറെയായി സ്റ്റണ്ട് മാനായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു സുരേഷ്. 

വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമാണ് 'വിടുതലൈ'. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം  ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക