Image

കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് പിക്‌നിക് സംഘടിപ്പിച്ചു

Published on 05 December, 2022
 കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് പിക്‌നിക് സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) പിക്‌നിക് സംഘടിപ്പിച്ചു. നവംബര്‍ 24 ,25 തീയതികളില്‍ കബദ് ഷാലയില്‍ വച്ചു നടത്തപ്പെട്ടു. ഗാനമേള , കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

സംഘടനയുടെ പ്രസിഡന്റ് അനൂപ് സോമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി സഫീന റെന്റല്‍ കാറിന്റെ ജനറല്‍ മാനേജര്‍ മോഹന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്ത് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജെയിംസ് സ്വാഗതമാശംസിച്ചു. രക്ഷാധികാരി ജിയോ തോമസ്, ബിനോയ് സെബാസ്റ്റ്യന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സി.എസ് ബത്തര്‍, കുടയുടെ ജനറല്‍ കണ്‍വീനര്‍ ചെസില്‍ രാമപുരം, സുരേഷ് തോമസ് (KDAK),, സിബി തോമസ് (KDAK), അഡൈ്വസറി ബോര്‍ഡ് മെന്പര്‍ ഡോജി മാത്യു, വനിതാ വേദി ജോയിന്റ് കണ്‍വീനര്‍ ബീന വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പിക്‌നിക്കിനോടനുബന്ധിച്ചു സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികള്‍ക്ക് മോഹന്‍ ജോര്‍ജും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഗിരിജ മോഹനും സമ്മാനദാനം വിതരണം ചെയ്തു. ട്രഷറര്‍ സുമേഷ് ടി. സുരേഷ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് രതീഷ് കുന്പളത്ത്, സുബിന്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി വിജോ കെവി, നിജിന്‍ ബേബി, ജോയിന്റ് ട്രഷറര്‍ ജോസഫ്, ചാരിറ്റി കണ്‍വീനര്‍ ഭൂപേഷ് റ്റിറ്റി , ജോയിന്റ് ചാരിറ്റി കണ്‍വീനര്‍ പ്രിയ, മീഡിയ കണ്‍വീനര്‍ ജിത്തു തോമസ്, അരുണ്‍ രവി, മെന്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ സിറില്‍ ജോസഫ്, അഡൈ്വസറി മെന്പര്‍ ജിജോ ജേക്കബ് കുര്യന്‍, ഏരിയ കോര്‍ഡിനേറ്റര്‍ പ്രജിത്ത് പ്രസാദ്, റോബിന്‍ ലൂയിസ്, എക്‌സിക്യൂട്ടീവ് മെന്പര്‍മാരായ ഷൈജു എബ്രഹാം, പ്രദീപ് കുമാര്‍, ശ്രീകാന്ത് സോമന്‍, ആയിഷാ ഗോപിനാഥ്, റിഥ നിമിഷ് , ദീപു, അക്ഷയ്, ബിനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക