Image

''ഞങ്ങള്‍ ഗുണ്ടകളാണ്.''  ആ ഗുണ്ടകളിപ്പോള്‍ ജയിലിലുമാണ്( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 06 December, 2022
''ഞങ്ങള്‍ ഗുണ്ടകളാണ്.''  ആ ഗുണ്ടകളിപ്പോള്‍ ജയിലിലുമാണ്( ദുര്‍ഗ മനോജ് )

ഇന്നലെയാണ് തിരുവനന്തപുരത്ത്  മീശ കിളിര്‍ക്കാന്‍ പ്രായമാകാത്ത രണ്ടെണ്ണം ഗുണ്ടകളുടെ മാനം കളയുന്ന കോപ്രായം കാണിച്ച് അകത്തായത്. റെമോ എന്ന അരുണ്‍, അഖില്‍ എസ് സുനില്‍ എന്നീ ഇരുപത്തിനാലു വയസ്സുകാരാണ് ഇന്നലെ പാലോട് ബിവറേജസില്‍ ഷോ നടത്തി അകത്തായത്.

പക്ഷേ, വെറും കോമഡി താരങ്ങളായി ഇവരെ കാണണ്ട, ചെറുപ്രായത്തിലേ പലവട്ടം പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടി വന്ന മുതലുകള്‍ ആണിവര്‍.

ബിവറേജസില്‍ ചെന്നു കഴിഞ്ഞപ്പോള്‍ ആരും അത്ര മൈന്റ് ചെയ്യുന്നില്ല എന്നു കണ്ടപ്പോള്‍ എന്നാപ്പിന്നെ കാണിച്ചു തരാം എന്നു പറഞ്ഞ് ജീവനക്കാരെ ആക്രമിക്കുകയും, ഒപ്പം ഞങ്ങള്‍ ഗുണ്ടകളാണ് ഞങ്ങളെ ആരും തൊടില്ല എന്നൊക്കെ ആക്രോശിക്കുകയുമായിരുന്നു. പരാതി കിട്ടിയതോടെ പോലീസ് പടയായി വന്ന് രണ്ടിനേയും തൂക്കിയെടുത്തു.

വാര്‍ത്ത ഇങ്ങനെ വായിച്ചു പോകുമ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു, രാജ്യത്തെ നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ ഭയക്കാത്തവരായി നമ്മുടെ യുവാക്കള്‍ മാറിയാല്‍ എന്തു ചെയ്യും? അടുത്ത ഒരു ചോദ്യം കൂടി, ഇവര്‍ ഇങ്ങനെയാകുന്നതു തടയാന്‍ എന്താണു മാര്‍ഗം? പോലീസ് ലോക്കപ്പിലിട്ടു നാലു നടയടി നല്‍കി എന്നു വയ്ക്കുക, അതോടെ പിള്ളേര് തിരിച്ചറിയും ഇത് ഇത്രേ ഉള്ളൂ എന്ന്. ഇനി കോടതി ശിക്ഷിച്ചാലോ? പരമസുഖം. സര്‍ക്കാര്‍ ചെലവില്‍ സുഖവാസം. തിരിച്ചിറങ്ങുമ്പോഴേക്കും നാലു മയക്കുമരുന്ന് വിതരണക്കാരെയെങ്കിലും മിനിമം കൂട്ടുകിട്ടും. പിന്നെ പുറത്തിറങ്ങിയാല്‍ ലൈഫ് ജിങ്കാലാലാ.
മൂന്നു കോടി ജനങ്ങളേ കേരളത്തിലുള്ളൂ. ഇവിടെ ഠ വട്ട സ്ഥലവുമേ ഉള്ളൂ. ഒരു പരിവര്‍ത്തനം ഇവിടെ ആവശ്യമാണ്. അതിന്റെ സമയം അതിക്രമിക്കുന്നു.

ഇല്ലെങ്കില്‍ പിന്നൊരു എളുപ്പ വഴിയുണ്ട്. കഞ്ചാവ് നിയമപരമാക്കുക, കുറത്തപക്ഷം ജയിലുകളില്‍ എങ്കിലും സ്ഥിര ബുദ്ധിയുള്ളവര്‍ അവശേഷിക്കും. നാട് മെക്‌സിക്കോ പോലെയോ കൊളമ്പിയ പോലെയോ ആകാന്‍ വലിയ കാലതാമസമൊന്നുമില്ലെന്നു തോന്നുന്നു... ഈ പോക്കു പോയാല്‍...

""We are thugs". Those thugs are now in jail.

Join WhatsApp News
Sudhir Panikkaveetil 2022-12-06 22:51:52
ഞാൻ മുമ്പും എഴുതിയിട്ടുണ്ട്. നമ്മളൊക്കെ പ്രതികരിക്കുന്നത് എഴുതിയിട്ടാണ്. ആര് വായിക്കുന്നു. വായിക്കുന്നവർ തന്നെ ഗൗനിക്കുന്നില്ല. അതുകൊണ്ട് അക്രമങ്ങളും അഴിമതികളും നിലയ്ക്കുന്നില്ല. നമുക്ക് പ്രവർത്തിയിലൂടെ പ്രതികരിക്കാനുള്ള ഒരു strategy കണ്ടുപിടിക്കണം. ദുർഗ മാഡം അങ്ങനെയൊന്നു കണ്ടുപിടിച്ച് സോഷ്യൽ മീഡിയയിലൂടെ അതു implement ആക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ നമുക്ക് result ഉണ്ടായേക്കാം. വിനീതമായ ഒരു അഭിപ്രായം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക