Image

ഹിഗ്വിറ്റ' : വിലക്ക് തുടരുമെന്ന് ഫിലിം ചേംബര്‍

Published on 06 December, 2022
ഹിഗ്വിറ്റ' : വിലക്ക് തുടരുമെന്ന് ഫിലിം ചേംബര്‍

കൊച്ചി: ഹിഗ്വിറ്റ സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ ഹേമന്ദ് ജി നായര്‍.

കൊച്ചിയില്‍ ഫിലിം ചേബറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഹേമന്ദ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ചേംബറിന്റെ ആവശ്യം അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറാകാത്തതിനാല്‍ വിലക്കുമായി മുന്നോട്ട് നീങ്ങുകയാണെെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.

എന്‍ എസ് മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

ഹിഗ്വിറ്റ എന്ന ചെറുകഥ മോഷ്ടിച്ചുവെന്നാരോപിച്ച്‌ എന്‍ എസ് മാധവന്‍ ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സിനിമയും ചെറുകഥയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക