Image

'യശോദ' ഒടിടിയിലേക്ക്

Published on 06 December, 2022
 'യശോദ' ഒടിടിയിലേക്ക്

 

സമീപകാലത്ത് പുറത്തിറങ്ങി തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'യശോദ'. വാടക ??ഗര്‍ഭധാരണത്തിന്റെ പുറകില്‍ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. താരത്തിന്റെ കരിയറിലെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയായിരുന്നു ഇത്. യശോദ എന്ന കഥാപാത്രത്തെ അതിന്റെ തന്‍മയത്വത്തോടെ സാമന്ത സ്‌ക്രീനില്‍ എത്തിപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി മാറി. പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  

ഡിസംബര്‍ 9ന് യശോദ ഒടിടിയില്‍ സ്ട്രീമിം?ഗ് ആരംഭിക്കും. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിം?ഗ്. നവംബര്‍ 11ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഉണ്ണി  മുകുന്ദന്‍ നായകനും വില്ലനുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹരി-ഹരീഷ് ജോഡിയാണ്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക