Image

ഈ ചിത്രത്തില്‍ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്': സൗദി വെള്ളക്കയെ കുറിച്ച് എം എം മണി

Published on 06 December, 2022
 ഈ ചിത്രത്തില്‍ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്': സൗദി വെള്ളക്കയെ കുറിച്ച് എം എം മണി

 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത തരുണ്‍ മൂര്‍ത്തി ചിത്രം 'സൗദി വെള്ളക്ക'യാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 'ഓപ്പറേഷന്‍ ജാവ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി വീണ്ടും എത്തിയപ്പോള്‍ അത് പ്രേക്ഷകരും നിരൂപകരും ഒരു പോലെ ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി രം?ഗത്തെത്തുന്നത്. ഇപ്പോഴിതാ മുന്‍ മന്ത്രി എം എം മണി ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'ഈ ചിത്രത്തില്‍ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യന്‍ കാണേണ്ട സിനിമ', എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരും രം?ഗത്തെത്തി. 'മനുഷ്യത്വത്തിനും മീതെയല്ല മനുഷ്യരുടെ ദേഷ്യവും വാശിയും..സൗദി വെള്ളക്ക, അതേ, മനുഷ്യന്‍ കാണേണ്ട സിനിമ തന്നേയാണ്.., കാലിക പ്രസക്തമായ ചില ചോദ്യങ്ങളും ഈ സിനിമ ഉയര്‍ത്തുന്നുണ്ട്, കോടി ക്ലബ്ബില്‍ അല്ല കണ്ടവരുടെ മനസ്സില്‍ ആണ് കഥയും കഥാപാത്രങ്ങളും കയറേണ്ടത്', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക