Image

ഇ-മലയാളി ചെറുകഥാമത്സരം: ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published on 06 December, 2022
ഇ-മലയാളി ചെറുകഥാമത്സരം: ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഇ-മലയാളി  ചെറുകഥാമത്സരത്തിൽ പങ്കെടുത്ത എല്ലാ കഥാകൃത്തുക്കൾക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഏകദേശം ഇരുനൂറിൽ കൂടുതൽ  എഴുത്തുകാർ മത്സരത്തിൽ പങ്കെടുത്തുവെന്നത് അറിയിക്കാൻ സന്തോഷമുണ്ട്. 

മത്സരാർഥികളിൽ 27  പേർ ചുരുക്കപ്പട്ടികയിൽ (short list ) സ്ഥാനം നേടിയിട്ടുണ്ട്. അവരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. ഈ 27  പേരിൽ നിന്നും പത്തു പേരുടെ രചനകൾ തിരഞ്ഞെടുക്കുകയും അവ ഇ- മലയാളി പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇവ പ്രസിദ്ധീകരിക്കുമ്പോൾ വായനക്കാർക്കും കഥകളെ വിലയിരുത്തി വിവരം അറിയിക്കാം. ഈ പത്തു പേരിൽ നിന്നാണ് ഒന്നാം സമ്മാനവും ബാക്കി അഞ്ച് രണ്ടാം സമ്മാനങ്ങളും (മൊത്തം ആറു പേർ) തിരഞ്ഞെടുക്കുക. ബാക്കി നാലുപേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കും. 

പേരുകൾ പ്രത്യേക ക്രമം ഒന്നുമില്ലാതെയാണ്  (randomly) കൊടുത്തിരിക്കുന്നത് . സമ്മാനാർഹമായ കഥകളുടെ ക്രമത്തിലല്ലെന്നു പ്രത്യേകം അറിയിക്കുന്നു.
        
1 ബനാറസ് 
രമ പിഷാരടി
2 ഇലയടവീട്  
ധന്യ തെക്കേപ്പാട്ട്
3 അയൽക്കാർ 
ജോൺ വേറ്റം
4 വണ്ണക്കരയിലെ വിശുദ്ധർ  
ശ്രീനി നിലമ്പുർ
5 പനിപ്പെണ്ണു 
ജിബിൽ പെരേര            
6 ഒരു വ്യാഴം പകൽ 
സുജാത വാര്യർ
7 നിറം മങ്ങിയ പതാകകൾ 
സാംജീവ്
8 വാവരു 
തമ്പി ആന്റണി
9 മുഖമൂടി വേഷങ്ങൾ 
പവിത്ര എം പി          
10 കൈപ്പട  
എം സന്ധ്യ
11 ബീച്ച് ഹൌസ്   
ലക്ഷ്മി നായർ
12 ശാന്തകുമാരന്റെ മുയലുകൾ 
കെ. എം. റെജി            
13 ചക്രകസേര 
വിജയൻ പുളിക്കത്തോട്    
14  ഗന്ധർവ്വയാമം  
ശുഭ ബിജുകുമാർ          
15 ഗുങ്കട്ട് 
ബിന്ദു പുഷ്പൻ                    
16 പ്രകാശേട്ടന്റെ മുയലുകൾ   
എ എൻ സാബു       
17 ചൂണ്ടുപലക
പങ്കു ജോബി 
18 അവസാന സന്ദേശം 
ജ്യോതിലക്ഷ്മി നമ്പ്യാർ             
19 ഇതവരാണ്  
രാജു സമജ്ഞസ            
20 അലാവുദീനും മുബാറക്കും അത്ഭുതവിളക്കും 
ദേവേന്ദുദാസ് 
21 കൽക്കട്ട തീസിസ് 
ജോസഫ് എബ്രഹാം
22 ക്ലാസിഫൈഡ് 
അഖിൽ പി ഡേവിഡ്        
23 സ്റ്റെല്ലയെന്ന വിദ്യാർത്ഥിനി 
അബ്‌ദുൾ പുന്നയൂർക്കുളം
24 ലൂസിയാമ്മയും ഞാനും രണ്ടു ജീവിതങ്ങൾ 
ആൻസി സാജൻ
25 ആൾ മറ  
ശരണ്യ പുരക്കൽ             
26 അതിജീവനം 
അഞ്ജു അരുൺ
27 ഒളിപ്പോര് 
റഫീഖ് തറയിൽ 

ചെറുകഥകളുടെ നിലവാരം വിലയിരുത്തുകയും ചെറുകഥകളെ തിരഞ്ഞെടുക്കുകയും ചെയ്തത് ഇ-മലയാളി നിയോഗിച്ച വിദഗ്ദ്ധ കമ്മറ്റിയാണ്. 

പങ്കെടുത്ത എല്ലാവര്ക്കും വിജയികളാകാൻ പോകുന്നവർക്കും  ഒരിക്കൽ കൂടി ഞങ്ങളുടെ സ്‌നേഹനിർഭരമായ ആശംസകൾ. 

സ്നേഹത്തോടെ 
ഇ-മലയാളി ടീം 

Join WhatsApp News
Abdul Punnayurkulam 2022-12-07 08:03:32
Wishing the best
ആർദ്ര ദാസ് 2022-12-07 08:48:11
നല്ല കഥയാണ് ഗന്ധർവ്വയാമഠ മനസ്സിൽ ഒരുപാട് തട്ടുന്ന കഥ . നന്നായി എഴുതിയിരിക്കുന്നു ശുഭ ബിജുക മാർ ഗന്ധർവ്വ യാമഠ . ഞാൻ 100 % ഈ കഥ തിരഞ്ഞെടുക്കുന്നു ഒന്നാം സ്ഥാനത്തേക്ക്
നിമിഷ ബാബു 2022-12-07 09:08:12
14 ഗന്ധർവ്വ യാമം നല്ല കഥ
ബിനീഷ് 2022-12-07 09:14:49
14 ഗന്ധർവ്വ യാമം നല്ല കഥ
Gopalakrishnan Naduvathery 2022-12-07 09:48:15
Congratulations to all contestants. All the best.
അലക്സ് 2022-12-07 10:27:29
14. ഗന്ധർവ യാമം നല്ല കഥ
അലക്സ് 2022-12-07 10:28:20
14.ഗന്ധർവ്വ യാമം നല്ല കഥയാണ്
ജോസഫ് എബ്രഹാം 2022-12-07 12:43:27
എല്ലാ എഴുത്തുകാർക്കും അഭിനന്ദനം ഒപ്പം വിജയാശംസകളും
Sudhir Panikkaveetil 2022-12-07 13:04:40
വിജയികൾക്ക് അഭിവാദനങ്ങൾ. ഇ-മലയാളിയിൽ എഴുതുന്ന നമുക്ക് പരിചയമുള്ളവരുടെ പേരുകൾ കാണുന്നതിൽ സന്തോഷം. ഇ-മലയാളിയുടെ എല്ലാ സാഹിത്യ സംരംഭങ്ങൾക്കും വിജയാശംസകൾ.
vayanakaaran 2022-12-07 14:24:55
ഗന്ധർവ്വയാമം നല്ല കഥയെന്നു പലരും എഴുതിയിരിക്കുന്നു. അപ്പോൾ ഈ കഥ മുമ്പ് പ്രസിദ്ധീകരിച്ചതാണോ? ഇ-മലയാളി എഴുതിയിരുന്നല്ലോ മുമ്പ് പ്രസിദ്ധീകരിച്ചത് പരിഗണിക്കയില്ലെന്നു.
sreekumar Unnithan 2022-12-07 14:35:42
എല്ലാ വിജയികൾക്കും വിജയാശംസകൾ , കൂടുതൽ കഥകൾ വായിക്കാൻ അവസരം നൽകുന്ന ഇമലയാളിക്കും ആശംസകൾ
അലക്സ് 2022-12-07 15:17:37
മുൻപ് പ്രിസിദ്ധീകരിച്ചത് പാടില്ലെന്ന വ്യവഥതയുണ്ടോ ? എങ്കിൽ 'ഒളിപ്പോര് ' 'വാവരൂ ' എന്നീ കഥകളും മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
Rafeeq Tharayil 2022-12-07 17:47:16
Alex: My story, "Olipporu' that I submitted to Emalayalee for this short story competition never published at any periodicals or social media before. If you have any proof of it, please prove it. It's not acceptable you are accusing untrue things about a writer. Thank you!
ആർദ്ര ദാസ് 2022-12-08 08:00:20
(വായനക്കാരൻ )ക്ഷമിക്കണം. ഞാൻ ഗന്ധർവ്വ യാമം വായിച്ചിട്ടില്ല. എന്റെ ചേച്ചി ആണ് ശുഭ . വോട്ടിങ്ങ് ആണ് എന്നു കരുതി ആണ് ഇങ്ങനെ എഴുതിയത്. ബിനിഷ് എന്റെ ഭർത്താവ് ആണ് ചേട്ടന്റെ ഫോണിൽ നിന്നും ഞാൻ ആണ് കമന്റ് ഇട്ടത് . അലക്സ് എന്റെ സുഹൃത്ത് ആണ് നിമിഷ എന്റെ നാത്തൂനും ആണ് . എന്നോട് ഈ കഥ ഒന്നു പറഞ്ഞിരുന്നു എഴുതും മുമ്പ ആ ഒരു ഉറപ്പിൽ ആണ് നല്ല കഥ എന്ന് എല്ലാവരെയും കൊണ്ട് വോട്ട് ചെയ്യിപ്പിച്ചത. ഞാനും ഭർത്താവും നാട്ടിൽ പോലും ഇല്ല . ഞാനും ബിനീഷ് (ഭർത്താവ്) അലക്സ്( സുഹൃത്ത്) നിമിഷ ( നാത്തൂൻ ) ഞങ്ങൾ ആരും ഇത് വായിച്ചിട്ടില്ല. ഒരിക്കൽ കൂടി ക്ഷമിക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക