Image

അജ്പാക് ട്രാവന്‍കൂര്‍ നെടുമുടി വേണു സ്മാരക  ഷട്ടില്‍ ടൂര്‍ണമെന്റ് ആവേശഭരിതമായി.

Published on 07 December, 2022
 അജ്പാക് ട്രാവന്‍കൂര്‍ നെടുമുടി വേണു സ്മാരക  ഷട്ടില്‍ ടൂര്‍ണമെന്റ് ആവേശഭരിതമായി.

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍, കുവൈറ്റ് (അജ്പാക്) ന്റെ നേത്രത്വത്തില്‍ അഹമ്മദി ഐസ്മാഷ് ബാഡ്മിന്റണ്‍ അക്കാദമി കോര്‍ട്ടില്‍ 2022 ഡിസംബര്‍ 2ന് നെടുമുടി വേണു സ്മാരക എവര്‍റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഷട്ടില്‍ ടൂര്‍ണമെന്റ് (സീസണ്‍ 2) നടന്നു. കായിക രംഗത്ത് അജ്പാക് നടത്തുന്ന  മൂന്നാമത്തെ ടൂര്‍ണമെന്റില്‍  കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറ്റിമുപ്പത് ടീമുകളാണ് മത്സരിച്ചത്. പത്തു കോര്‍ട്ടുകളിലായി രണ്ട് ദിവസമായി നടന്ന മത്സരത്തില്‍ ഇന്‍ട്രാ ആലപ്പുഴ, ബിഗിനേഴ്സ്, ലോവര്‍ ഇന്റര്‍ മീഡിയറ്റ്, ഇന്റര്‍മീഡിയറ്റ്, എബൗവ് ഫോര്‍ട്ടി, അഡ്വാന്‍സ് എന്നി വിഭാഗങ്ങളിലായി  മത്സരങ്ങള്‍ നടന്നു.

എല്ലാ വിഭാഗത്തിലും വിജയിച്ച ടീമിന്  എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

പ്രസിഡന്റ്രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയില്‍ കൂടിയ  യോഗത്തില്‍  ബാബു പനമ്പള്ളി, ബിനോയ് ചന്ദ്രന്‍, കുര്യന്‍  തോമസ്, മാത്യു ചെന്നിത്തല, സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം, അനില്‍ വള്ളികുന്നം, ബിജു ജോര്‍ജ്, അശോകന്‍  വെണ്മണി, അലക്‌സ് കോശി, പ്രദീപ് ജോസഫ്, ഷിജോ  തോമസ്, വിനോദ് ജോസ്  എന്നിവര്‍ സംസാരിച്ചു.

ഹരി  പത്തിയൂര്‍, മനോജ് പരിമണം, ശശി വലിയകുളങ്ങര, സുമേഷ് കൃഷ്ണന്‍, അജി ഈപ്പന്‍, ജോണ്‍ കൊല്ലകടവ്, സുരേഷ് വരിക്കോലില്‍, അനിത അനില്‍, ആനി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. 

അജ്പാക് സ്‌പോര്‍ട്‌സ് വിങ് ജനറല്‍ കണ്‍വീനര്‍ ലിബു പായിപ്പാട് സ്വാഗതം പറഞ്ഞ യോഗത്തില്‍ രാഹുല്‍ ദേവ് നന്ദി രേഖപ്പെടുത്തി.

അഡ്വാന്‍സ് വിഭാഗത്തില്‍ ടോണി, നസീബ് (ഒന്നാം സ്ഥാനം)
ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ മുഹമ്മദ് സനൂജ്, റിനു വര്ഗീസ്  (ഒന്നാം സ്ഥാനം )
ലോവര്‍ ഇന്റര്‍മീഡിയറ്റ് അബ്ദുല്‍ ഹസ്സന്‍ സെയിദ് സിറാജ്, സോദിഖ് ഹമീദ് (ഒന്നാം സ്ഥാനം)
എബൗവ് ഫോര്‍ട്ടി വിഭാഗത്തില്‍ തോമസ്  കുന്നില്‍, ജോബി മാത്യു (ഒന്നാം സ്ഥാനം )
ഇന്റര്‍ ആലപ്പുഴ വിഭാഗത്തില്‍ പ്രകാശ് മുട്ടേല്‍, അജിന്‍ (ഒന്നാം സ്ഥാനം)
ബിഗനേഴ്സ് വിഭാഗത്തില്‍ കോശി മാത്യു, ടോണി ജോര്‍ജ് (ഒന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി.

വിജയികളായ എല്ലാ ടീമുകള്‍ക്കും ക്യാഷ് അവാര്‍ഡും, ട്രോഫിയും നല്‍കി.

ആയിരക്കണക്കിന് കായികപ്രേമികള്‍ക്കു ആവേശമുണര്‍ത്തി മത്സരങ്ങള്‍ വൈകിട്ട് പത്തുമണിയോടെ അവസാനിച്ചു.

AJPAK Travancore Nedumudi Venu Memorial Shuttle Tournament is exciting

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക