Image

ബിജെപി ആധിപത്യമവസാനിപ്പിച്ച് ഡല്‍ഹി നഗരസഭയില്‍ ആംആദ്മി 

ജോബിന്‍സ് Published on 07 December, 2022
ബിജെപി ആധിപത്യമവസാനിപ്പിച്ച് ഡല്‍ഹി നഗരസഭയില്‍ ആംആദ്മി 

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ആം ആദ്മിയുടെ തേരോട്ടം. പതിനഞ്ച് വര്‍ഷത്തെ ബി ജെ പി ഭരണം അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി വിജയക്കൊടി നാട്ടി . 136 സീറ്റുകളിലാണ് ആംആ്ദമി പാര്‍ട്ടി നിര്‍ണ്ണായകമായ മുന്‍തൂക്കം നേടിയത്. 250 കോര്‍പ്പറേഷനില്‍ ഇതോടെ ആംആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടിയിരിക്കുകയാണ്. 

2006 മുതല്‍ ബി ജെ പിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ചുവരുന്നത്. 250 വാര്‍ഡുകളിലേക്കും ബി ജെ പിയും ആം ആദ്മിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 247 സീറ്റിലാണ് മല്‍സരിച്ചത്. നൂറ്റിപ്പത്ത് സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചു കഴിഞ്ഞു. 84 സീറ്റിലാണ് ബി ജെ പി വിജയിച്ചിട്ടുളളത്.

2017 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകളില്‍ ബി ജെ പി വിജയിച്ചിരുന്നു. അന്ന് അമ്പത്തിമൂന്ന് ശതമാനം വോട്ടുകളാണ് ബി ജെ പി നേടിയത്.അന്ന് രണ്ടാം സ്ഥാനത്തെത്തിയ എ എ പിക്ക് 48 വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് 27 വാര്‍ഡുകള്‍ നേടിയിരുന്നു.

AAP WON IN DELHI MUNCIPAL CORPORATION ELECTION

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക