Image

ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ പുരസ്‌കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്

Published on 07 December, 2022
 ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ പുരസ്‌കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്


കുവൈറ്റ്: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരില്‍ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നല്‍കും. അവാര്‍ഡ് സമര്‍പ്പണം 2023 ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സീനിയര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഒഐസിസി ആലപ്പുഴ ജില്ലാ മീറ്റില്‍ നടത്തപ്പെടും.


ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഗാനമേള, നാടന്‍ പാട്ട്, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും.

അബ്ബാസിയ ഒഐസിസി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എസ് പിള്ളൈ ഫ്‌ലയര്‍ പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദന്‍ സ്വാഗതം പറഞ്ഞു.

യോഗത്തില്‍ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി, ആലപ്പുഴ ജില്ലയുടെ ചാര്‍ജുള്ള ഒഐസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട, ഒഐസിസി സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍, ഹരി പത്തിയൂര്‍, ബാബു പനമ്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിന്‍ ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറര്‍ ഷിബു ചെറിയാന്‍ യോഗത്തിന് നന്ദി പറഞ്ഞു.

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക