Image

ഡഗ്‌ളസ് ജോസഫിന് കെഎംസിസി അവാര്‍ഡ്

Published on 07 December, 2022
 ഡഗ്‌ളസ് ജോസഫിന് കെഎംസിസി അവാര്‍ഡ്

 

ഫുജൈറ: യുഎഇ ഫുജൈറ കെഎംസിസി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ രംഗത്തെ സംഭാവനക്കുള്ള അവാര്‍ഡ് ഫുജൈറ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ കോമേഴ്‌സ് വിഭാഗം മേധാവി ഡഗ്‌ളസ് ജോസഫിന് ലഭിച്ചു. സിബിഎസ്ഇ കരിയര്‍ കൗണ്‍സിലര്‍, ഭാരത് സഹോദയ റിസോഴ്‌സ് പേഴ്‌സണ്‍, എഴുത്തുകാരന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, ക്വിസ് മാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.


ഹിസ് എമിനന്‍സ് ഷെയ്ക്ക് സയിദ് ബിന്‍ അല്‍ ഷര്‍ക്കി (ചെയര്‍മാന്‍ ചേന്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ സമ്മേളനത്തില്‍ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, ബിന്‍ സായിദ് (ഫുജൈറ പോലീസ്), താരിഖ് അല്‍ ഹാനി (ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്), പുത്തൂര്‍ റഹ്മാന്‍ (പ്രസിഡന്റ് യുഎഇ കെ.എംസിസി) എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക