Image

ഒരു പെൺകുട്ടിയും,ഒരു പൂ തുമ്പിയും,ഒരാണ്‍ പാട്ടും,ഒരു തപ്പും,കുറേ തത്തകളും,നെൽ കതിരുകളും ((കവിത:കെ സി അലവിക്കുട്ടി)

Published on 08 December, 2022
ഒരു പെൺകുട്ടിയും,ഒരു പൂ തുമ്പിയും,ഒരാണ്‍ പാട്ടും,ഒരു തപ്പും,കുറേ തത്തകളും,നെൽ കതിരുകളും ((കവിത:കെ സി അലവിക്കുട്ടി)

ഒരു 
പെണ്‍കുട്ടി
നെൽ 
വരമ്പിലൂടെ
നടന്നു
പോകുന്നു...
കൂടെ
ഒരു
പൂ തുമ്പി
പറന്നും,
നടന്നും  
പോകുന്നു.. 
പൂ തുമ്പി 
കരയുന്നുണ്ട്.

പെൺ കുട്ടി 
ചിരിക്കുന്നേയുള്ളു.

പനം തത്തകൾ
കൂട്ടത്തോടെ
പറന്നിറങ്ങി
വേഗത്തില്‍
നെൽക്കതിർ 
കൊത്തിയെടൂത്ത്,‌  
ച്ചും..  
എന്ന
ശബ്ദത്തിൽ 
പറന്നു 
പോകുന്നു. 

പാടത്തിന്‍റെ 
അങ്ങേ മൂലയിൽ
എന്‍റെമ്മോ..

പന മരങ്ങളുടെ, 
ഇരുട്ടുള്ള
കറുത്ത 
പകല്‍ത്തണലില്‍
ഒരാള്‍ 
തപ്പു കൊട്ടി 
പഴയ 
കിളിയാട്ടു,
പാട്ട്
പാടി ഇരിക്കുന്നു...
ഞങ്ങളെ നെല്ലിതില്‍ 
കാഞ്ഞിരപ്പഴം... 
ആരാന്‍റെ... 
നെല്ലതില്‍ 
ചക്കരപ്പഴം ..

ഏര്‍ കിളി ഏര്‍...
പൂ തുമ്പി
പാട്ട് 
കേട്ട പാടെ 
ശബ്ദമില്ലാതെ 
പാറിപ്പോകുന്നു.

പെൺ കുട്ടിയും,
ചിരി നിർത്തി
തത്തകളെ പോലെ 
ച്ചും...
എന്ന ശബ്ദത്തിൽ,
മണ്ടിപ്പോകുന്നു.

വിജനമായ  
മരത്തണലുകൾക്കും 
ഇപ്പോൾ,കാനൽ 
എന്ന പേരല്ലാതെ, 
ഭയമെന്ന 
ഓമനപ്പേരുമുണ്ട്.

Join WhatsApp News
Tom Abraham 2022-12-08 12:18:09
Long title, indicative of modernity. I guess. Poets and poems must keep moving forward, certainly..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക