Image

പഠിക്കാനിരിക്കുമ്പോ ശ്രദ്ധ തെറ്റിച്ചതിന് യൂട്യൂബിനെതിരെ കേസു കൊടുത്തു; ഹര്‍ജിക്കാരനു കോടതി പിഴയും വിധിച്ചു (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 09 December, 2022
പഠിക്കാനിരിക്കുമ്പോ ശ്രദ്ധ തെറ്റിച്ചതിന് യൂട്യൂബിനെതിരെ കേസു കൊടുത്തു; ഹര്‍ജിക്കാരനു കോടതി പിഴയും വിധിച്ചു (ദുര്‍ഗ മനോജ് )

നാട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. കൊലപാതകങ്ങള്‍, മയക്കുമരുന്ന്, ഗുണ്ടാവിളയാട്ടം അങ്ങനെ നൂറായിരം കേസുകള്‍. എല്ലാ കേസും എത്തിച്ചേരേണ്ടതോ നമ്മുടെ കോടതികളിലും. കെട്ടിക്കിടക്കുന്ന കേസുകള്‍ അത്ര അധികമാണ്. അതിനിടയിലാണ് വിചിത്രമായ ഹര്‍ജിയുമായി ഒരാള്‍ എത്തിയത്. മധ്യപ്രദേശ് പോലീസ്
റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കു പഠിക്കുകയായിരുന്ന തന്നെ യൂട്യൂബ് സെക്‌സ്പരസ്യം കാണിച്ച് ആകര്‍ഷിച്ച് ശ്രദ്ധ തിരിച്ചുവെന്നും. അതിനാല്‍ പരീക്ഷിയ്ക്കു നന്നായി തയ്യാറെടുക്കാന്‍ സാധിക്കാതെ പരീക്ഷയില്‍ പരാജയപ്പെട്ടെന്നും, അതിനാല്‍ യൂ ട്യൂബ് എഴുപത്തഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിക്കു മുന്‍പിലാണ് എത്തിയത്. നഷ്ടപരിഹാരത്തോടൊപ്പം യൂ ട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നഗ്‌നത വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇത്തരം ഒരു ഹര്‍ജി സമര്‍പ്പിച്ചതില്‍ ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ഇത്തരം കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഹര്‍ജിയുമായിച്ചെന്ന് കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരന് എഴുപത്തയ്യായിരം രൂപ പിഴയിട്ടു. പരസ്യം, കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കേ ഇത്തരം ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് എന്നു നിരീക്ഷിച്ചാണ് കോടതി പിഴ വിധിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്‍ തനിക്കു വരുമാനമൊന്നുമില്ല, മാതാപിതാക്കള്‍ കൂലിവേലക്കാരാണെന്നും അറിയിച്ച് മാപ്പു പറഞ്ഞതോടെ കോടതി  ഇരുപത്തയ്യായിരമാക്കി പിഴത്തുക കുറച്ചിട്ടുണ്ട്. ഏതായാലും യൂട്യൂബ് രക്ഷപ്പെട്ടു.

Youtube sued for distracting students; The court also fined the petitioner

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക