Image

മഞ്ജു വാര്യരുടെ ആയിഷ ഉടന്‍ തിയേറ്ററുകളിലേക്ക്

Published on 09 December, 2022
മഞ്ജു വാര്യരുടെ ആയിഷ ഉടന്‍ തിയേറ്ററുകളിലേക്ക്

ഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആയിഷയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2023 ജനുവരി 20 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത് .

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആയിഷ. ചിത്രത്തിന്‍റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് ആഗോള തലത്തില്‍ യു സെര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആയിഷ.

ചിത്രത്തിലെ കണ്ണില്‍ കണ്ണില്‍ എന്ന ഗാനം ഒക്ടോബറില്‍ പുറത്തുവിട്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക