Image

'ജയ ജയ ജയ ജയ ഹേ' ഒടിടി റിലീസ് പ്രഖ്യാപിച്ചു

Published on 09 December, 2022
'ജയ ജയ ജയ ജയ ഹേ' ഒടിടി റിലീസ് പ്രഖ്യാപിച്ചു

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ജയ ജയ ജയ ജയ ഹേയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.

ചിത്രത്തിന്‍റെ ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശങ്ങള്‍ നേടിയിരിക്കുന്നത് സ്റ്റാര്‍ ഗ്രൂപ്പാണ്. സ്റ്റാര്‍ ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ജയ ജയ ജയ ജയ ഹേ എത്തുക. ഡിസംബര്‍ 22 മുതല്‍ ചിത്രം ഒടിടിയില്‍ എത്തുമെന്ന് ഡിസ്നി പ്ലസ് ഹോട്ടസ്റ്റാര്‍ മലയാളം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു.

ഒക്ടോബര്‍ 28ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത   ജയ ജയ ജയ ജയ ഹേ   ഇപ്പോഴും തിയറ്ററുകളില്‍ ബ്ലോക്ക് ബസ്റ്ററായി പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപിസ്റ്റിക് കോമഡിയിലൂടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന് പ്രശംസയുമായി പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ എത്തിയിരുന്നു. ചിരിച്ചുചിരിച്ച്‌ വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും എന്നാണ് ബെന്യാമിന്‍ ചോദിക്കുന്നത്. കൂടാതെ തീയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനോടൊപ്പം സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.

ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. രചനയും വിപിന്‍ തന്നെ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക