Image

സ്‌റ്റൈല്‍ മന്നന് 72-ാം പിറന്നാള്‍; രജനീകാന്ത് വെറുമൊരു നടനല്ല, ഇന്ത്യന്‍ സിനിമയിലെ തലൈവരാണ്( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 12 December, 2022
സ്‌റ്റൈല്‍ മന്നന് 72-ാം പിറന്നാള്‍; രജനീകാന്ത് വെറുമൊരു നടനല്ല, ഇന്ത്യന്‍ സിനിമയിലെ തലൈവരാണ്( ദുര്‍ഗ മനോജ് )

ആരേയും അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ആബാലവൃദ്ധം പ്രേക്ഷകരെ തന്റെ ആരാധകരാക്കിയ സ്‌റ്റൈല്‍ മന്നന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. ആരാധകരും, താരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി എത്തുന്നത്. തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും അദ്ദേഹം ജനിച്ചത് ബംഗളുരുവിലെ ഒരു മറാത്തി കുടുംബത്തിലാണ്.1950 ഡിസംബര്‍ 12ന് ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് സാക്ഷാല്‍ ഛത്രപതി ശിവജിയുടേതായിരുന്നു. ഏതൊരു മറാത്തക്കാരന്റേയും ഹൃദയം തൊട്ട പേരാണല്ലോ അത്. ശിവജിറാവു ഗേയ്ക്വാദ് എന്നതാണ് രജനീകാന്തിന്റെ യഥാര്‍ത്ഥ പേര്.

സ്വര്‍ണക്കരണ്ടിയുമായി ജനിച്ചു വീണ ഒരു പ്രഭുകുമാരനല്ല യഥാര്‍ത്ഥ ജീവിതത്തില്‍ രജനീകാന്ത്. സ്‌ക്കൂള്‍ പഠനത്തിനു ശേഷം, കൂലിപ്പണിക്കാരനായും, മരപ്പണിക്കാരനായും പണിയെടുത്ത്, പിന്നീട് ബംഗളുരു ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസില്‍ കണ്ടക്ടറായും ജോലി ചെയ്ത ശേഷമാണ് അദ്ദേഹം വെള്ളിത്തിരയിലേക്കു കടന്നു വന്നത്. ആദ്യകാലങ്ങളില്‍ ക്രൂരത മുഖമുദ്രയാക്കിയ സ്ത്രീലമ്പടനായും, ഭാര്യയെ ഉപദ്രവിക്കുന്ന ഭര്‍ത്താവായുമൊക്കെ അദ്ദേഹം അഭിനയിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറമറിഞ്ഞു. ഹിന്ദിയില്‍ അമിതാബ് ബച്ചന്‍ അഭിനയിച്ച് ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ ആക്കിയ ചിത്രങ്ങള്‍ തമിഴില്‍ റീമേക്ക് ചെയ്തവയില്‍ നായകനായി രജനി എത്തിയതോടെ അതൊരു മറ്റൊരു സൂപ്പര്‍ താരോദയമായി മാറി.1975 ല്‍ സിനിമാരംഗത്തു പ്രവേശിച്ചുവെങ്കിലും 77 ല്‍ഭുവന ഒരു കേല്‍ വിക്കുറിയില്‍ നായകനായതോടെ അദ്ദേഹത്തിന്റേതായി തമിഴ് സിനിമാലോകം. ഇന്ന് സ്‌ക്കൂള്‍ കുട്ടികളുടെ പാഠപുസ്തകത്തില്‍ രജനീകാന്തിന്റെ ജീവിതകഥ പഠിക്കാനുണ്ട്. സി ബി എസ് സി പാഠ്യപദ്ധതിയില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരമാണ് അദ്ദേഹം. ഫാല്‍ക്കേ അവാര്‍ഡ്, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഉഴെപ്പാളി, ചന്ദ്രമുഖി, ദളപതി, ബാഷ, അണ്ണാമലൈ യന്തിരന്‍, ശിവജി, തുടങ്ങി മലയാളികള്‍ക്കും പ്രിയപ്പെട്ട ധാരാളം ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ഈ പിറന്നാള്‍ ദിനത്തില്‍ തലൈവര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.

Rajanikath turns  72; Rajinikath is not just an actor, he is the Thalaivar of Indian Cinema

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക