Image

വധുവിനെ വേണം വധുവിനെ വേണം; സര്‍ക്കാരിനെതിരെ. മഹാരാഷ്ട്രയിലെ യുവാക്കള്‍(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 22 December, 2022
വധുവിനെ വേണം വധുവിനെ വേണം; സര്‍ക്കാരിനെതിരെ. മഹാരാഷ്ട്രയിലെ യുവാക്കള്‍(ദുര്‍ഗ മനോജ് )

കൗതുക വാര്‍ത്തയാണ്. എന്നാല്‍ സംഗതി ഗൗരവമാണ് മഹാരാഷ്ട്രയിലെ സോളാപ്പൂര്‍ ജില്ലയിലെ യുവാക്കള്‍ക്ക്. മഹാരാഷ്ട്രയിലെ ആണ്‍ പെണ്‍ അനുപാദം മെച്ചപ്പെടുത്തന്നതിനായി ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയം നടത്തുന്നതു കര്‍ശനമായി തടയണം എന്നാവശ്യപ്പെട്ട് വരന്മാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മെമ്മോറാണ്ടം നല്‍കി. മഹാരാഷ്ട്രയില്‍ സ്ത്രീ പുരുഷ അനുപാതം 889-1000 എന്ന നിലയിലാണ്. പെണ്‍ഭ്രൂണഹത്യയാണ് ഈ അസമത്വത്തിന്റെ പ്രധാന കാരണം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകള്‍ ഇതിനെതിരെ നടക്കുന്നില്ല. അതിനാല്‍ത്തന്നെ യുവാക്കള്‍ക്കു വിവാഹം ചെയ്യാന്‍ യുവതികളെ ലഭിക്കുന്നില്ല. പലപ്പോഴും മുപ്പതുകളും പിന്നിട്ട് നാല്പതില്‍ എത്തുമ്പോഴും അവിവാഹിതരായിത തുടരാനാണ് യുവാക്കളുടെ വിധി. പെണ്‍കുട്ടികള്‍ ആകട്ടെ വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതരാവുകയും ചെയ്യുന്നു. ജോലിയും സാമ്പത്തിക മികവും ഒക്കെ പരിഗണിച്ചു നടക്കുന്ന വിവാഹത്തില്‍ സാധാരണ ചുറ്റുപാടിലുള്ളവര്‍ പിന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്നു. അതിനാല്‍ ഇനിയെങ്കിലും പെണ്‍കുഞ്ഞുങ്ങളുടെ അനുപാതം കുറയാതെ നോക്കേണ്ടതുണ്ട് എന്നു പറഞ്ഞു കൊണ്ടാണ് സോളാപ്പൂരിലെ യുവാക്കള്‍ മെമ്മോറാണ്ടം തയ്യാറാക്കിയതും സമര്‍പ്പിച്ചതും.

ഇന്ത്യ ജനസംഖ്യാനിയന്ത്രണം വളരെ മികച്ച രീതിയില്‍ നടപ്പാക്കി വരുന്ന രാജ്യമാണ്.എന്നിരുന്നാലും,  പെണ്‍കുട്ടികളേക്കാള്‍ സമൂഹത്തിന് കൂടുതല്‍ അഭിമുഖ്യം  ആണ്‍കുട്ടികളോടാണ്. വിവാഹം ചെയ്ത് അയക്കുക എന്ന ഭാരിച്ച ചെലവ് കുടുംബങ്ങളില്‍ പെണ്‍കുട്ടികളെ ബാധ്യതയായി കാണാന്‍ പ്രേരിപ്പിക്കുന്നു. ഇതെല്ലാം പെണ്‍ഭ്രൂണഹത്യയുടെ കാരണമാണ്.

ഏതായാലും വരന്‍മാരുടെ സംഘടനയുടെ മെമ്മോറാണ്ടം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമോ? കാത്തിരുന്നു കാണാം.

 Want a bride.against the government. Youth of Maharashtra
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക