Image

ജയില്‍ മോചിതനായ ചാള്‍സ് ശോഭരാജ് ഇനി ഫ്രാന്‍സില്‍; നാടുകടത്തി നേപ്പാള്‍( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 24 December, 2022
ജയില്‍ മോചിതനായ ചാള്‍സ് ശോഭരാജ് ഇനി ഫ്രാന്‍സില്‍; നാടുകടത്തി നേപ്പാള്‍( ദുര്‍ഗ മനോജ് )

'ഈ ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ ഇതിനു മുന്‍പു കണ്ടിട്ടുള്ളൂ... ' എന്ന സിനിമാ ഡയലോഗ് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ക്രിമിനല്‍ ആണെന്നറിയുമ്പോഴും ശോഭരാജിനോട് അല്പം ആരാധനയുണ്ടായിരുന്നു സാധാരണക്കാര്‍ക്ക്. അതിസാഹസികനായ ക്രിമിനല്‍ എന്ന പരിവേഷമായിരുന്നു ശോഭരാജിന്. ഏതായാലും നേപ്പാള്‍ ജയിലില്‍ തടവിലായിരുന്ന ശോഭരാജ് ശിക്ഷാ കാലാവധി കുറച്ചു കൊണ്ടുള്ള സുപ്രീം കോടതി ഇടപെടലോടെയാണ് ഇപ്പോള്‍ മോചിതനാകുന്നത്. മോചിപ്പിച്ചതിനു പിന്നാലെ ഫ്രാന്‍സിലേക്കു നാടുകടത്തുകയും ചെയ്തു.10 വര്‍ഷത്തേക്ക് നേപ്പാളിലേക്ക് പ്രവേശിക്കാന്‍ വിലക്കുമുണ്ട്. പാരീസില്‍ ശോഭരാജിന്റെ മകള്‍ കാത്തു നില്‍ക്കും. നേപ്പാളിലെ ഗംഗാലാല്‍ ആശുപത്രിയില്‍ 10 ദിവസം ചികിത്സ നല്‍കണമെന്ന ശോഭാരാജിന്റെ ആവശ്യം അധികൃതര്‍ തള്ളി. 2017ല്‍ ഈ ആശുപത്രിയിലാണ് അയാള്‍ ഹൃദയ ശസ്ത്രക്രിയക്കു വിധേയനായത്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ശോഭരാജിനെ മോചിപ്പിക്കാന്‍ ബുധനാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജയില്‍ മോചിതനായാല്‍ 15 ദിവസത്തിനുള്ളില്‍ നാടുകടത്തണമെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു.

ബിക്കിനി കില്ലര്‍, സര്‍പ്പം എന്നീ പേരുകളിലാണ് ചാള്‍സ് ശോഭരാജ് അറിയപ്പെട്ടിരുന്നത്.1975 ല്‍ നേപ്പാളില്‍ വെച്ച് അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 2014ല്‍ മറ്റൊരു കേസ്സില്‍ക്കൂടി കുറ്റക്കാരനാണെന്നു തെളിഞ്ഞതോടെ രണ്ടാമത്തെ ജീവപര്യന്തം കൂടി ശിക്ഷ കിട്ടി. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്ന് കാണിച്ച് നല്‍കിയ അപേക്ഷയിലാണ് കോടതി ഉത്തരവ്.മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവും നല്ല നടപ്പും പരിഗണിച്ചാണ് ഇപ്പോള്‍ ഈ മോചനം ലഭിച്ചിരിക്കുന്നത്.

ഇനി കാത്തിരിക്കാം ശോഭരാജിനെ വച്ചുള്ള മറ്റൊരു മാസ് ഡയലോഗിനായി.

Nepal court ordered to release serial Killer Charles

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക