Image

യു.പി യില്‍  ശിശുബലി; വിശ്വാസം മറയാക്കുന്ന ക്രിമിനലുകള്‍?(ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 09 January, 2023
യു.പി യില്‍  ശിശുബലി; വിശ്വാസം മറയാക്കുന്ന ക്രിമിനലുകള്‍?(ദുര്‍ഗ മനോജ്)

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്‍കിയ അമ്മ അറസ്റ്റില്‍. ആഗ്രഹം നിറവേറുന്നതിനായി അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് കുഞ്ഞിനെ ബലി നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ധനൗദിഹ് ഗ്രാമത്തില്‍ താമസിക്കുന്ന മഞ്ജു ദേവി ആണ് കുഞ്ഞിനെ ബലി നല്‍കിയത്. ചട്ടുകം കൊണ്ടായിരുന്നു കൊലപ്പെടുത്തിയതെന്ന് സുല്‍ത്താന്‍പൂരിലെ ഗോസൈഗഞ്ച് പൊലീസ് സൂപ്രണ്ട് സോമെന്‍ വര്‍മ പറഞ്ഞു. മന്ത്രവാദിയുടെ ആവശ്യ പ്രകാരമാണ് ബലി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച ചട്ടുകവും പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ കൊല്ലാന്‍ സ്ത്രീയെ സ്വാധീനിച്ച തന്ത്രിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കുട്ടിയെ ബലി നല്‍കാന്‍ നിര്‍ദേശിച്ച മന്ത്രവാദിയുമായി സ്ത്രീക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസത്തിന്റെ പേരില്‍ എന്ന വ്യാജേന കുരുതി നടപ്പാക്കുന്നതു വര്‍ദ്ധിച്ചുവരികയാണ്. സുഹൃത്തിനെ ജ്യൂസില്‍ വിഷം ചേര്‍ത്തു കൊന്ന കേസില്‍ ആദ്യം പുറത്തു വന്ന കഥയില്‍ ഒരു ജോത്സ്യന്റെ പ്രവചനമായിരുന്നു കേന്ദ്ര ബിന്ദു. കുറ്റപത്രം സമര്‍പ്പിക്കുമ്പോഴാണ് ആ പ്രവചനം കെട്ടുകഥ ആയിരുന്നുവെന്ന്.

ഇത്തരത്തില്‍ സ്വന്തം വഴിവിട്ട ജീവിതത്തിനും പലരും ആശ്രയിക്കുന്നത് ഇല്ലാത്ത പ്രവചനങ്ങളെയാണ്. പണം തട്ടാനും, ശത്രുക്കളെ ഇല്ലാതാക്കാനും വിശ്വാസം മറയാക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇനി ഒരു കുഞ്ഞു കൂടി വിശ്വാസത്തിന്റെ പേരില്‍ ബലി കൊടുക്കപ്പെടാതിരിക്കട്ടെ.

Child sacrifice in UP; Criminals hiding faith?.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക