Image

യുഎസ് ഹൗസ് കമ്മിറ്റിയിൽ കൃഷ്ണമൂർത്തി റാങ്കിങ് മെമ്പർ; റോ ഖന്നയും കമ്മിറ്റി അംഗം 

Published on 04 February, 2023
യുഎസ് ഹൗസ് കമ്മിറ്റിയിൽ കൃഷ്ണമൂർത്തി റാങ്കിങ് മെമ്പർ; റോ ഖന്നയും കമ്മിറ്റി അംഗം 

 

 

ഇലിനോയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയെ (ഡെമോക്രാറ്റ്) യുഎസ് ഹൗസിൻറെ സെലക്ട് കമ്മിറ്റിയിൽ റാങ്കിങ് മെമ്പർ ആയി നിയമിച്ചു. യുഎസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള തന്ത്രപരമായ മത്സരം കൈകാര്യം ചെയ്യുന്ന സമിതിയാണിത്. 
 
കാലിഫോണിയയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റ് റോ ഖന്നയേയും ഈ കമ്മിറ്റിയിലേക്കു നിയമിച്ചു.

കൃഷ്ണമൂർത്തിയെ പോലെ മുതിർന്ന അംഗങ്ങൾക്കു മാത്രം ലഭിക്കുന്നതാണ് റാങ്കിങ് മെമ്പർ പദവി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള മത്സരത്തിൽ യുഎസ് സാമ്പത്തിക-സാങ്കേതിക-സുരക്ഷാ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്ന പുതിയൊരു സമിതിയാണിത്. നിയമനത്തിനു ഹൗസിലെ ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രിസിനു അദ്ദേഹം നന്ദി പറഞ്ഞു. 

ചൈനയുമായുള്ള മത്സരത്തിന് ആവശ്യമായ തന്ത്രങ്ങൾ ഇരു കക്ഷികളിലെയും സഹപ്രവർത്തകരുമൊത്തു ചേർന്ന് ആവിഷ്കരിക്കുമെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ ഏഷ്യക്കാർക്ക് എതിരെ വർധിച്ചു വരുന്ന വിദ്വേഷ അക്രമങ്ങൾക്കു പിന്തുണ നൽകുന്ന അനാവശ്യ പ്രസ്താവനകൾ എല്ലാവരും ഒഴിവാക്കണം. 

ഇതേ കമ്മിറ്റിയിലേക്കു വരുന്ന ഖന്ന അടുത്തിടെ എഴുതിയ ലേഖനത്തിൽ അമേരിക്കയിലെ വ്യവസായ മേഖല ക്ഷീണിച്ചതിൽ ചൈനയ്ക്കുള്ള പങ്കിനെപ്പറ്റി പറഞ്ഞിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിൽ വാണിജ്യത്തിലുള്ള അസന്തുലിതാവസ്ഥയും അതിൽ വിഷയമായി. ബന്ധങ്ങൾ സാധാരണ ഗതിയിലാക്കാനുള്ള നിർദേശങ്ങളും വച്ചു. 

കമ്മിറ്റി ചെയർമാൻ കാലഗർ, കൃഷ്ണമൂർത്തി എന്നിവർ ഉൾപ്പെടെയുള്ളവരുമായി ചേർന്നു പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നു ഖന്ന പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് കടുത്ത നിലപാട് എടുക്കുമ്പോൾ തന്നെ ഏഷ്യാക്കാർക്കെതിരായ വിദ്വേഷത്തെ ചെറുക്കേണ്ടതുമുണ്ട്. 

Raja Krishnamoorthi named ranking member of House panel 

യുഎസ് ഹൗസ് കമ്മിറ്റിയിൽ കൃഷ്ണമൂർത്തി റാങ്കിങ് മെമ്പർ; റോ ഖന്നയും കമ്മിറ്റി അംഗം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക