Image

നായ്ക്കളുടെ  ആക്രമണത്തില്‍  മധ്യവയസ്‌കന്  ദാരുണാന്ത്യം

പി പി ചെറിയാന്‍ Published on 04 February, 2023
നായ്ക്കളുടെ  ആക്രമണത്തില്‍  മധ്യവയസ്‌കന്  ദാരുണാന്ത്യം

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഏക്കര്‍ ഹോംസ് ഏരിയയില്‍ ബുധനാഴ്ച അയല്‍വാസിയുടെ നായ്ക്കള്‍  ആക്രമിച്ചതിനെത്തുടര്‍ന്നു  അറുപത്തിഒന്‍പതുകാരന് ദാരുണാന്ധ്യം

അന്റോയിന്‍ ഡ്രൈവിന്റെയും വെസ്റ്റ് ലിറ്റില്‍ യോര്‍ക്ക് റോഡിന്റെയും കവലയ്ക്ക് സമീപമുള്ള ഷെറാട്ടണ്‍ ഓക്‌സ് ഡ്രൈവിലെ ഒരു വീട്ടില്‍  പുലര്‍ച്ചെ നാല് മണിക്കാണ് സംഭവമെന്ന് പോലീസ് പറഞ്ഞു

. വീട്ടുമുറ്റത്ത് ബഹളം കേട്ടപ്പോള്‍  വീട്ടിനുള്ളിലായിരുന്ന കൊല്ലപെട്ടയാള്‍ പുറത്ത് വന്നു , തന്റെ നായയെ അയല്‍വാസിയുടെ നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ടതായി പോലീസ് പറഞ്ഞു.

സ്വന്തം നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍  മറ്റ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പോലീസ് വരുന്നതിനുമുമ്പുതന്നെ ഇയാള്‍ മരിച്ചിരുന്നുവെന്നും  നായ്ക്കള്‍ അയാളുടെ  ശരീരം കടിച്ചു കീറി ക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ച നായകളിലൊന്നിനെ  വെടിവെച്ചു പരിക്കേല്പിച്ചതായും  സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍ മിക്‌സുകളായ എല്ലാ നായ്ക്കളെയും പിടികൂടി അനിമല്‍ റെസ്‌ക്യൂ സെന്ററിലേക്ക് കൊണ്ടുപോയതായി പോലീസ് അറിയിച്ചു.

നായ്ക്കള്‍ എങ്ങനെയാണ് പ്രഘോപിതരായതെന്ന്  കണ്ടെത്താനുള്ള  ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.എന്തെങ്കിലും കുറ്റം ചുമത്തുമോ എന്ന് വ്യക്തമല്ല.കൊല്ലപ്പെട്ടയാളുടെ വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക