Image

ഒഐസിസി യൂത്ത് വിംഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Published on 27 March, 2023
 ഒഐസിസി യൂത്ത് വിംഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

അബ്ബാസിയ: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു ഒഐസിസി യൂത്ത് വിംഗ് അബ്ബാസിയയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഒഐസിസി നാഷണല്‍ പ്രസിഡന്റ് ശ്രീ.വര്‍ഗീസ് പുതുകുളങ്ങര പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.

ഒരു ജനാധിപത്യ രാജ്യത്ത് കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവ വികാസമാണ് രാജ്യത്ത് അരങ്ങേറിയതെന്നും വിമര്‍ശനം നടത്തുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ സര്‍ക്കാര്‍ തെളിയിച്ചതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ജോബിന്‍ ജോസ് ആധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി ട്രെഷറര്‍ രാജീവ് നടുവിലെ മുറി, സെക്രട്ടറി ജോയ് കരുവാളൂര്‍, യൂത്ത് വിംഗ് നേതാക്കള്‍ ആയ ഷബീര്‍ കൊയിലാണ്ടി, ചന്ദ്ര മോഹന്‍, ഇസ്മായില്‍ മലപ്പുറം, ശരണ്‍ കോമത്, ബോണി, അനീഷ് തിരുവന്തപുരം, ശിവന്‍ കുട്ടി തുടങ്ങിയ നിരവധി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ ജ്വാലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചു സംസാരിച്ചു.

ഇല്യാസ് പൊതുവാചേരി സ്വാഗതവും അരുണ്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.


സലീം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക