Image

പരമോന്നത സിവിലിയന്‍ ബഹുമതി; രത്തന്‍ ടാറ്റയ്ക്ക് ആദരവുമായി ഓസ്‌ട്രേലിയ

Published on 01 May, 2023
 പരമോന്നത സിവിലിയന്‍ ബഹുമതി; രത്തന്‍ ടാറ്റയ്ക്ക് ആദരവുമായി ഓസ്‌ട്രേലിയ

 

കാന്‍ബെറ/ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ' ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഒ. ഫാരെല്‍ ആണ് രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.

ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക പങ്ക് വഹിച്ചയാളാണ് ടാറ്റയെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഫാരെല്‍ ട്വീറ്റില്‍ കുറിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത അദ്ദേഹം ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക