Image

ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച മലയാള ചിത്രം തിയറ്ററിലേക്ക്

Published on 01 May, 2023
 ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച മലയാള ചിത്രം തിയറ്ററിലേക്ക്

 

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ 'പപ്പ' തിയറ്ററിലേക്ക്. ന്യൂസിലന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ചിത്രം മേയ് 19-ന് തിയറ്ററിലെത്തുന്നത്.

ന്യൂസിലന്‍ഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണ് 'പപ്പ'. മുമ്പ് ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും കാമറായും നിര്‍വഹിക്കുകയും രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ കാമറാമാനായും പ്രവര്‍ത്തിച്ച ഷിബുആന്‍ഡ്രുസിന്റെ പുതിയ ചിത്രമാണ് പപ്പ.

ഗോള്‍ഡന്‍ എജ് ഫിലിംസും വിന്‍വിന്‍ എന്റര്‍ടൈന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന്‍ ചിത്രം നിര്‍മ്മിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേല്‍, ആര്‍.ജെ.മഡോണ, അതേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തിയ അനില്‍ ആന്റോ ആണ് പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോള്‍ നായികയായും എത്തുന്നു.

ന്യൂസിലന്‍ഡിലെ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് 'പപ്പ' . പപ്പയും മമ്മിയും ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് . ഒരു ദിവസം മകളെ കാണാതാവുന്നു. തുടര്‍ന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.


വ്യക്തി ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിയ്ക്കുന്ന മലയാളികള്‍ക്ക് വലിയൊരു നൊമ്പരമായി 'പപ്പ' എന്ന ചിത്രം മാറുമെന്ന് സംവിധായകന്‍ ഷിബു ആന്‍ഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും വ്യത്യസ്തമായ അവതരണവും 'പപ്പ' എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും.

ഗോള്‍ഡന്‍ ഏജ് ഫിലിംസും, വിന്‍വിന്‍ എന്റര്‍ടൈന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന്‍ നിര്‍മ്മിക്കുന്ന പപ്പ, ഷിബുആന്‍ഡ്രൂസ് കഥ, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നു. തിരക്കഥ, സംഭാഷണം - അരുദ്ധതി നായര്‍, ഗാനങ്ങള്‍ - എങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ദിവ്യശ്രീ നായര്‍, സംഗീതം - ജയേഷ് സ്റ്റീഫന്‍, ആലാപനം - സിത്താര ,നരേഷ് അയ്യര്‍, നൈഗ സാനു, എഡിറ്റിംഗ്,കളറിംഗ് - നോബിന്‍ തോമസ്, അസോസിയേറ്റ് ഡയറക്ടര്‍ - ജീവന്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീജ ജോര്‍ജ്, സ്റ്റില്‍ - രവിശങ്കര്‍ വേണുഗോപാല്‍, സനീഷ് തോമസ്, സുകേഷ് ഭദ്രന്‍, പോസ്റ്റര്‍ ഡിസൈന്‍ - ഒ.സി.രാജു, പിആര്‍ഒ - അയ്മനം സാജന്‍.

അനില്‍ ആന്റോ, ഷാരോള്‍, വിനോഷ് കുമാര്‍, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക