Image

ഓസ്‌ട്രേലിയൻ നഗരത്തിൽ മോദി എത്തും മുൻപ്  ഇന്ത്യൻ വംശജനെ മേയറായി തിരഞ്ഞെടുത്തു 

Published on 22 May, 2023
ഓസ്‌ട്രേലിയൻ നഗരത്തിൽ മോദി എത്തും മുൻപ്  ഇന്ത്യൻ വംശജനെ മേയറായി തിരഞ്ഞെടുത്തു 

 

ഓസ്‌ട്രേലിയയിലെ പാരമാറ്റാ നഗരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് ഇന്ത്യൻ വംശജൻ മേയറായി. മോദിയെ സ്വീകരിക്കാൻ സമീർ പാണ്ഡെയ്ക്കു അവസരം ലഭിക്കുന്നു. 

പശ്ചിമ സിഡ്‌നിയിലെ നഗരം തിങ്കളാഴ്ചയാണ് ഡെപ്യൂട്ടി മേയറായിരുന്ന പാണ്ഡെയെ മേയറായി തിരഞ്ഞെടുത്തത്. 

2017 സെപ്റ്റംബർ മുതൽ കൗൺസിൽ അംഗമായ  പാണ്ഡെ 2022 ലാണ് ഡെപ്യൂട്ടി മേയറായത്. സിഡ്‌നിയിൽ മോദി 20,000ത്തിലധികം ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ  അദ്ദേഹം  പങ്കെടുക്കും.  

സിഡ്‌നിയുടെ പ്രാന്തപ്രദേശത്തു ഹാരിസ് പാർക്കിൽ 45% ഇന്ത്യൻ വംശജർ താമസിക്കുന്നുണ്ട്. ഒട്ടേറെ ഇന്ത്യൻ വ്യാപാര സ്ഥാപനങ്ങളും അവിടെയുണ്ട്. ഈ പ്രദേശം ലിറ്റിൽ ഇന്ത്യ എന്ന് ഔദ്യോഗികമായി പേരു മാറ്റുന്ന കാര്യം മോദി മേയറുമായി ചർച്ച ചെയ്യും. 

മോദി വരും മുൻപ് ഈ പേരുമാറ്റം നടപ്പാക്കാൻ ആലോചിച്ചിരുന്നു. എന്നാൽ അതിനു ചില സാങ്കേതിക തടസങ്ങൾ ഉണ്ടായി. ഈ വർഷം അവസാനത്തോടെ അത് നടപ്പാക്കുമെന്നു കൗൺസിലർ പോൾ നൊവാക് പറഞ്ഞു. 

ഹാരിസ് പാർക്ക് സന്ദർശിക്കാൻ മോദിയെ പാരമാറ്റാ കൗൺസിൽ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.  

2014ൽ ഓസ്‌ട്രേലിയ സന്ദർശിച്ചപ്പോൾ മോദി ഇന്ത്യൻ വംശജരെ കണ്ടത് സിഡ്‌നി സൂപ്പർഡോമിൽ ആയിരുന്നു. 

Aus city's newly-elected Indian-origin Mayor to meet Modi

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക