ജീവിതത്തിൽ ഒരുപാട് പേരോട് നമുക്ക് നന്ദി ഉണ്ടായിരിക്കണം.
ജന്മം തന്നവരോട്!
കൂടപ്പിറപ്പ് ആയവരോട്,
കൂട്ടുകാരോട്,
കൂടെ നിൽക്കുന്നവരോട്,
അങ്ങനെ ഒരുപാട് പേരോട് നന്ദി ഉണ്ടായിരിക്കണം .
നമ്മൾ.
നമ്മൾ ഇന്ന് ഈ നിമിഷം വരെയും ഇങ്ങനെ നിൽക്കാൻ കാരണം ആയത് നമ്മൾ കാരണം ആണ് .
ആരൊക്കെ കൂടെ നിന്നാലും നമുക്ക് നിലനിൽക്കേണ്ടത് നമ്മുടെ മാത്രം ആവശ്യം ആണ്
ആരൊക്കെ തളർത്താൻ ശ്രമിച്ചാലും നമ്മൾ തളരാതെ നിൽക്കാൻ കാരണം നമ്മളിൽ എവിടെയോ നിലനിൽക്കുന്ന ഒരു ശക്തി കൊണ്ടാണ്....
ജീവിതത്തിൽ നമുക്ക് ഏറ്റവും കൂടുതൽ നന്ദി ഉണ്ടായിരിക്കേണ്ടത് നമ്മളോട് തന്നെ ആണ്.... കൂടെ നിന്നതിനു,
തളരാതെ ചേർത്ത് പിടിച്ചതിനു,
നമ്മുടെ പാദങ്ങളോട്,....
ഇരു കൈകളോട്,
കണ്ണുകളോട്,ഒരിക്കലും കാണാൻ കഴിയാത്ത നമ്മുടെ ശരീരത്തിനുള്ളിൽ രാപകൽ ഇല്ലാതെ.. പ്രവർത്തിക്കുന്ന അവയവങ്ങളോട്,
ചിന്തകളോട് ഒക്കെയും നമ്മൾ നന്ദി ഉള്ളവർ ആയിരിക്കണം.
നന്ദി..... എന്നുള്ള വാക്ക് അർഹമായവർക്ക് മാത്രം ഉള്ളത് ആണ്...നന്ദി എന്ന വാക്ക് പ്രയോഗത്തിൽ മാത്രമല്ല തിരിച്ചു ആ രീതിയിൽ പ്രകടിപിക്കേണ്ടിയിരിക്കുന്നു. എന്നാലേ ആ വാക്ക് പൂർണമാകു.