Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി സുവന്നീര്‍ പ്രസിദ്ധീകരിക്കുന്നു

Published on 26 May, 2023
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി സുവന്നീര്‍ പ്രസിദ്ധീകരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലിയോട് അനുബന്ധിച്ച് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ഒരുക്കങ്ങള്‍ തകൃതിയോടെ നടന്നുവരുന്നു.

ചിക്കാഗോ മലയാളി അസോസിയേഷന്റെ ജൂബിലിയുടെ ആഘോഷങ്ങള്‍ ജൂണ്‍ 24-ാം തീയതി ശനിയാഴ്ച എല്‍മസ്റ്റിലുള്ള വാട്ടര്‍ഭോര്‍ഡ് ബാന്‍കൊറ്റ് ഹാളില്‍ വച്ച് വിപുലമായി നടത്തപ്പെടുന്നതാണ്. അതിനോട് അനുബന്ധിച്ച് കഴിഞ്ഞ 50 വര്‍ഷത്തെ അസോസിയേഷന്റെ ചരിത്രത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്മരണികയുടെ പ്രകാശത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നു. 

പ്രസ്തുത സുവിനീറില്‍ അസോസിയേഷന്റെ കഴിഞ്ഞകാല ചരിത്രങ്ങളും, സമകാലീനങ്ങളായ ലേഖനങ്ങള്‍, കവിതകള്‍, ചെറുകഥകള്‍ , ചിക്കാഗോയിലും അമേരിക്കയിലും നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യകമായ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ലേഖനങ്ങള്‍, സ്വന്തമായതോ, ബിസ്‌നസ് പരമായുള്ളതായ ബസ്റ്റ് കോംപ്‌ളിമെന്റ് എന്നിവ പ്രസിദ്ധീകരിക്കുവാന്‍ ക്ഷണിച്ചുകൊള്ളുന്നു.

ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ കലാസൃഷ്ടികളും സുവനീര്‍ കമ്മറ്റി റിവ്യൂ ചെയ്യുന്നതും അനുയോജ്യമായത് പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുക്കുന്നതുമായിരിക്കും. കലാ സൃഷ്ടികള്‍ തിരഞ്ഞെടുക്കുവാനുള്ള അവകാശം സുവനീര്‍ കമ്മറ്റിയില്‍ നിക്ഷിപ്തമായിരിക്കും. നിങ്ങളുടെ കലാസൃഷ്ടികള്‍ cma50thanniversarysouvenir@gmail.com  എന്ന അഡ്രസ്സില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയോടെ അയച്ചു തരേണ്ടതാണ്.

സുവിനീറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി അച്ചന്‍കുഞ്ഞ് മാത്യു ചെയര്‍മാനും, ചീഫ് എഡിറ്ററായും, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍, ജോസ് കൊട്ടുകാപള്ളില്‍, ഷിജി അലക്‌സ്, ലിന്‍സന്‍ കൈതമലയില്‍, ബീന വള്ളികുളം, അനില്‍ ശ്രീനിവാസന്‍, ജോസ് കല്ലിടിക്കല്‍, ജോസ് വര്‍ഗ്ഗീസ് എന്നിവര്‍ എഡിറ്റേഴ്‌സ് ആയുമുള്ള കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ലെജി പട്ടരുമഠത്തില്‍, കണ്‍വന്‍ഷന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സുവനീര്‍  കമ്മറ്റി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജോഷി വള്ളിക്കളം ആയോ (312)-685-6749, സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു 847-912-2578-മായോ ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതിക്ഷിച്ചുകൊള്ളുന്നു. സുവനീര്‍ കമ്മറ്റിക്കുവേണ്ടി അച്ചന്‍കുഞ്ഞ് മാത്യു.

ChicagoMalayaleeAssociationGoldenJubileeSouvenir

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക