Image

നായനാര്‍ അനുസ്മരണം നടത്തി കൈരളി ഫുജൈറ

Published on 31 May, 2023
 നായനാര്‍ അനുസ്മരണം നടത്തി കൈരളി ഫുജൈറ

 

ഫുജൈറ: കേരള മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ.കെ.നായനാരുടെ 19-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ നായനാര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

അനുസ്മരണ പ്രഭാഷണം കേരള പ്രവാസി സംഘം പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി.ലില്ലീസ് നിര്‍വഹിച്ചു. പ്രവാസികാര്യ വകുപ്പ്, പ്രവാസി ക്ഷേമപദ്ധതികള്‍ എന്നിവയ്ക്ക് തുടക്കം കുറിച്ച് രാജ്യത്തിന് തന്നെ മാതൃകയായ നേതാവാണ് നായനാര്‍.

അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ലോക ശ്രദ്ധ പിടിച്ച് പറ്റിയ ടെക്‌നോപാര്‍ക്ക്, സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, ജനകീയാസൂത്രണം തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചതെന്നും ഗഫൂര്‍ പി.ലില്ലീസ് പറഞ്ഞു.

മതനിരപേക്ഷതയ്ക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിച്ച നായനാരെപ്പോലുള്ളവരുടെ ഓര്‍മകള്‍ ജനാധിപത്യ - മതേതരത്വ മൂല്യങ്ങള്‍ക്ക് ശക്തി പകരുന്നതിന് സഹായകരമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ലെനിന്‍ ജി. കുഴിവേലില്‍ അധ്യക്ഷനായിരുന്ന യോഗത്തിനു സെന്‍ട്രല്‍ കമ്മിറ്റി കള്‍ച്ചറല്‍ കണ്‍വീനര്‍ സുമന്ദ്രന്‍ ശങ്കുണ്ണി സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സുധീര്‍ തെക്കേക്കര കൃതജ്ഞതയും രേഖപ്പെടുത്തി.

സെന്‍ട്രല്‍ ആക്ടിംഗ് സെക്രട്ടറി പ്രമോദ് പട്ടാന്നൂര്‍, ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമന്‍ സാമുവേല്‍, സഹ രക്ഷാധികാരി സുജിത്ത് വി.പി എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ഗഫൂര്‍ പി. ലില്ലിസിനെ യോഗത്തില്‍ കൈരളി അനുമോദിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക