Image

ലീ കൊടുംകാറ്റു കാനഡയിൽ കരതൊട്ടു;  യുഎസിൽ മരം വീണു ഒരാൾ മരിച്ചു (പിപിഎം) 

Published on 17 September, 2023
ലീ കൊടുംകാറ്റു കാനഡയിൽ കരതൊട്ടു;   യുഎസിൽ മരം വീണു ഒരാൾ മരിച്ചു (പിപിഎം) 

 

 

ലീ കൊടുംകാറ്റ് കാനഡയുടെ നോവ സ്കോട്ടിയയിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞു കരതൊട്ടു. അതിശക്തമായ കാറ്റടിക്കുന്നുണ്ട്: 80 മൈലോളം. എന്നാൽ ചുഴലി കൊടുംകാറ്റ് (ഹരിക്കേൻ) ആയിരുന്ന ലീയെ തരം താഴ്ത്തിയിട്ടുമുണ്ട്. 

മെയ്‌നിലെ സിയർസ്‌പോർട്ടിൽ കാറിനു മേൽ മരം വീണു 50 വയസുള്ള ഒരാൾ മരിച്ചു.

യുഎസ് ഈസ്റ്റ് കോസ്റ്റിൽ അപകടകരമായ തിരമാലകളും ജീവനു ഭീഷണിയാവുന്ന ജലപ്രവാഹവും ഉണ്ടാവുമെന്നാണ് പ്രവചനം. അറ്റ്ലാന്റിക് കാനഡ, ബെർമുഡ, ബഹാമാസ്, പോർട്ടോ റിക്കോ, വിർജിൻ ഐലൻഡ്‌സ് തുടങ്ങിയ ഇടങ്ങളിലും ഇതുണ്ടാവാം.  

ആയിരങ്ങൾക്കു വൈദ്യുതി നഷ്ടമായി. ഒട്ടേറെ സ്ഥലത്തു മരങ്ങൾ വീണു. 

തിങ്കളാഴ്ചയോടെ കാറ്റു ദുർബലമാകും എന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നത്. 

മെയ്‌നിൽ മഴ തകർക്കുന്നുണ്ട്. തീരപ്രദേശങ്ങൾ പ്രളയ ഭീഷണി നേരിടുന്നു. 50,000 പേർക്കു വൈദ്യുതി നഷ്ടമായി. 

മാസച്യുസെറ്സിൽ കാറ്റു 63 മൈൽ വേഗതയിൽ തീരങ്ങളിൽ അടിക്കുന്നുണ്ട്. ഡസൻ കണക്കിനു ഫ്ലൈറ്റുകൾ റദ്ദാക്കി. 

മെയ്ൻ, മാസച്യുസെറ്റ്സ് സംസ്ഥാനങ്ങൾക്കു പ്രസിഡന്റ് ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഫെമയോട് സഹായം എത്തിക്കാൻ നിർദേശിച്ചു. 

മാസച്യുസെറ്റ്സിൽ ലീയുടെ പ്രത്യാഘാതം പരിമിതമാണെന്നു ഗവർണർ മോറാ ഹീലി ചൂണ്ടിക്കാട്ടി. 

Storm Lee makes landfall in Canada 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക